Cinema

കായംകുളം കൊച്ചുണ്ണിയായി നിവിൻ പോളി

കള്ളനായിട്ടും മലയാളികളുടെ സൂപ്പർ ഹീറോയായി മാറിയ കായംകുളം കൊച്ചുണ്ണി മലയാള സിനിമയിൽ വീണ്ടും അവതരിക്കുന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയിൽ പുതിയ കൊച്ചുണ്ണിയായി അവതരിക്കുന്നത് നിവിൻ പോളി. അമല പോൾ ആണ് നായിക.

കായംകുളം അടിമുടി മാറിപ്പോയതിനാൽ കൊച്ചുണ്ണിയുടെ കാലത്തെ കായംകുളമാവുന്നത് ശ്രീലങ്കൻ ഗ്രാമമാണ്. ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന സിനിമയുടെ ഷൂട്ടിങ് സെപ്റ്റംബർ ആദ്യം ശ്രീലങ്കയിൽ ആരംഭിക്കും. കുറച്ചുഭാഗം കായംകുളത്തും ഷൂട്ട് ചെയ്യും.

രാജേഷ് പിള്ളയുടെ മിലിക്ക് ശേഷം അമലയും നിവിനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൊച്ചുണ്ണി. കായംകുളം കൊച്ചുണ്ണി മലയാള സിനിമയിൽ അവതരിക്കുന്നത് ഇത് രണ്ടാം തവണയാണ്. 1966ൽ പുറത്തിറങ്ങിയ പി.എ.തോമസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയിൽ സത്യനായിരുന്നു കൊച്ചുണ്ണിയായത്.

'കൊച്ചുണ്ണിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളും പ്രണയവുമെല്ലാമുണ്ടു സിനിമയിൽ. പുതുതലമുറയിൽ ഏതു റോളിലേക്കും ശരീരഭാഷ വഴങ്ങുന്ന ഒരു നടനായതുകൊണ്ടാണു നിവിനെ കൊച്ചുണ്ണിയാക്കാൻ തീരുമാനിച്ചത്. ഇതു കഴിഞ്ഞുള്ള റോഷന്റെ അടുത്ത ചിത്രത്തിലും നായകനാവുന്നതു നിവിനാണ്. രണ്ടു സിനിമയുടെ കഥയും ഒരുമിച്ചാണു പറഞ്ഞത്. അതു കേട്ടു ത്രില്ലടിച്ച നിവിൻ രണ്ടിലും അഭിനയിക്കുമെന്ന് ഉറപ്പു പറയുകയായിരുന്നു.

ബാഹുബലിയുടെ പ്രൊഡക്ഷൻ കോ-ഓർഡിനേറ്റ് ചെയ്ത 'ഫയർ ഫ്‌ലൈ' ആകും കൊച്ചുണ്ണിയുടെയും നിർമ്മാണ ഏകോപനം. ബാഹുബലിയുടെയും തലാഷിന്റെയും സൗണ്ട് ഡിസൈനറായ സതീഷാണു കൊച്ചുണ്ണിക്കും ശബ്ദം ഒരുക്കുന്നത്. അതിനു തന്നെ മൂന്നു മാസം വേണ്ടി വരും. ആറ്-ഏഴ് ആക്ഷൻ സീനുകളുണ്ട്. ദക്ഷിണാഫ്രിക്കൻ സംഘം ഉൾപ്പടെയുള്ളവരാവും ഇത് ഒരുക്കുക. അഞ്ചുവരെ പാട്ടുകളുമുണ്ടാവും. കബാലി, 36 വയതിനിലെ എന്നിവയുടെ സംഗീതം നിർവഹിച്ച സന്തോഷ് നാരായണനെ മലയാളത്തിലും അവതരിപ്പിക്കാനാണു ശ്രമം.

Read more

മണിയൻ പിള്ള രാജുവിന്റെ മകൻ നായകനായ ബോബിയുടെ ടീസർ പുറത്തിറങ്ങി

താരപുത്രന്മാർക്ക് പിന്നാലെ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് നായകനായി മലയാള സിനിമയിൽ അരങ്ങേറുന്നു. ബോബി എന്ന് പേരിട്ട ചിത്രത്തിൽ മിയയാണ് നായിക. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. കഥാപാത്രങ്ങളുടെ ഡയലോഗ് മാത്രമുള്ള ടീസറിന്റെ ദൈർഘ്യം 37 സെക്കൻഡ് ആണ്.നേരത്തെയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് നിരഞ്ജ് നായക വേഷത്തിൽ എത്തുന്നത്.

നേരത്തെ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. മിയയാണ് നായിക. സുഹ്റ എന്റർടൈന്മെന്റ് സിന്റെ ബാനറിൽ സഗീർ ഹൈദ്രോസ് നിർമ്മിക്കുന്ന ബോബിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷെബിയാണ്. കഥയും തിരക്കഥയും സംവിധായകന്റേതു തന്നെ.

അജു, ധർമജൻ, നോബി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. സംഭാഷണം വി ആർ ബാലഗോപാൽ, തോമസ് ചാക്കോ. ചായാഗ്രഹണം പ്രശാന്ത് കൃഷ്ണ. എഡിറ്റിങ് ബാബുരത്നം. എസ് രമേശൻ നായർ, ഹരി നാരായണൻ എന്നിവരുടെ ഗാനങ്ങൾക്ക് റോണി റാഫേലും ദേവിക മുരളിയും ഈണം നൽകിയിരിക്കുന്നു.

Read more

സര്‍വ്വോപരി പാലാക്കാരന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രം സർവോപരി പാലാക്കാരൻ ട്രെയിലർ പുറത്ത്. പാലാ സ്വദേശിയും തൃശ്ശൂർ സ്പെഷൽ ബ്രാഞ്ച് സിഐയുമായ ജോസ് കെ. മാണിയും ചുംബനസമരത്തിലെ നായികയും നാടകപ്രവർത്തകയുമായ അനുപമ നീലകണ്ഠനും തമ്മിൽ കണ്ടുമുട്ടുന്നതും അവർ തമ്മിലുള്ള വിചിത്രമായ സൗഹൃദത്തിന്റെയും കഥ ഏറെ രസാവഹമായി പറയുന്ന ചിത്രമാണ് 'സർവോപരി പാലാക്കാരൻ.'

അപർണാ ബാലമുരളി നായികാപ്രാധാന്യമുള്ള കഥാപാത്രം ചെയ്യുന്ന ചിത്രത്തിൽ അനു സിതാര, ബാലു വർഗീസ്, അലെൻസിയർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു സീരിയൽ നടി ഗായത്രി അരുൺ സിനിമയിൽ അഭിനയിക്കുന്നുണ്ട്. എസ്.സുരേഷ് ബാബുവിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു

ആൽബി ക്യാമറചെയ്തിരിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത് വിനോദ് സുകുമാരൻ ആണ്. ബിജിബാൽ ആണ് ചിത്രത്തിൽ സംഗീതം നിർവഹിച്ചിരിക്കുന്നത്.

Read more

കുഞ്ചാക്കോബോബന്റെ വർണ്യത്തിൽ ആശങ്ക ട്രെയിലര്‍ പുറത്തിറങ്ങി

ചന്ദ്രേട്ടൻ എവിടെക്ക് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന വർണ്യത്തിൽ ആശങ്കയുടെ ട്രെയിലർ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബനാണ് സിനിമയിലെ നായകനെ അവതരിപ്പിക്കുന്നത്. തൃശൂർഭാഷയാണ് കുഞ്ചാക്കോ ബോബൻ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. കള്ളന്മാരുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

സാധാരണക്കാരനായ ഒരു ഗൃഹനാഥനായി സുരാജ് വെഞ്ഞാറമ്മൂടും സെയിൽസ്‌ഗേളായി രചന നാരാണൻ കുട്ടിയുംചിത്രത്തിലെത്തുന്നുണ്ട്.ചെമ്പൻ വിനോദ് , മണികണ്ഠൻ ആചാരി, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നാടകരചയിതാവും നടനും സംവിധായകനുമായ തൃശൂർ ഗോപാൽജിയാണ് തിരക്കഥ ഒരുക്കുന്നത്.തൃശൂർ, വടക്കാഞ്ചേരി, കൊച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ.

Read more

കൈരളി കപ്പലിന്റെ കഥ സിനിമയാകുന്നു; നായകന്‍ നിവിന്‍ പോളി

കേരളത്തിന്റെ സ്വന്തം കപ്പലായിരുന്ന 'എം വി കൈരളി'യുടെ കഥ പറയുന്ന ചിത്രമൊരുക്കി യുവ ക്യാമറമാൻ ജോമോൻ ടി ജോൺ സംവിധാന രംഗത്തേക്ക് കടക്കുന്നു. കേരളത്തിന്റെ ആദ്യ കപ്പലായിരുന്നു 'എം വി കൈരളി' 1979 ൽ 49 യാത്രക്കാരുമായി അപ്രത്യക്ഷമായ കഥ വെള്ളിത്തിരയിലെത്തുമ്പോൾ നായകനാകുന്നത് നിവിൻ പോളിയാണ്.

സിദ്ധാർത്ഥ ശിവ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് കൈരളി എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്.കൈരളി കപ്പൽ സഞ്ചരിച്ച വഴികളിലൂടെ ചരിത്ര സംഭവങ്ങളെയും നിഗമനങ്ങളെയും കോർത്തിണക്കിയാണ് ചിത്രം വികസിക്കുന്നത്. കേരളം, ഗോവ, ഡൽഹി തുടങ്ങിയ സ്ഥലങ്ങൾക്ക് പുറമെ സൊമാലിയയുടെ അയൽരാജ്യമായ ജിബൂട്ടി, കുവൈറ്റ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ കൂടി ചിത്രീകരണം നടക്കും.

വർത്തമാനക്കാലവും ആയിരത്തിത്തൊള്ളായിരത്തി എഴുപത് - എൺപത് കാലങ്ങളും ചിത്രത്തിന്റെ പശ്ചാത്തലമാകുന്നു. റിയൽ ലൈഫ് വർക്‌സും പോളി ജൂനിയർ പിക്‌ചേഴ്‌സും ചേർന്ന് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറിൽ തുടങ്ങും.നിവിൻ പോളി തന്നെയാണ് ഫേസ്‌ബുക്കിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.

Read more

നിവിന്‍ പോളിയുടെ നായികയായി തൃഷ മലയാളത്തില്‍

ചെന്നൈ: നാളുകളായി പറഞ്ഞ് കേൾക്കുന്നതാണ് തെന്നിന്ത്യൻ സൂപ്പർതാരം തൃഷയുടെ മലയാലത്തിലേക്കുള്ള അരങ്ങേറ്റം. തൃഷയുടെ ആരാധകരും ആ വരവിനായി കാത്തിരിക്കുക ആയിരുന്നു. ഇപ്പോൾ ആ കാത്തിരിപ്പിന് വിരാമമിട്ട് താര സുന്ദരി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു.

മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളിയുടെ നായികയായാണ് തൃഷ അഭിനയിക്കുന്നത്. നിവിൻ പോളി നായകനാകുന്ന ചിത്രം 'ഹെ ജൂഡ്' ലാണ് തൃഷയും നിവിനും ഒരുമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഗോവയിൽ ആരംഭിച്ചു.

മികച്ച കഥാപാത്രം ലഭിച്ചതുകൊണ്ടാണ് മലയാളത്തിലേക്കുള്ള അരങ്ങേറ്റം യാഥാർഥ്യമാകുന്നതെന്ന് തൃഷ പറഞ്ഞു. ഗോവയ്ക്ക് പുറമെ മംഗളൂരുവും കൊച്ചിയും പ്രധാന ലൊക്കേഷനാണ്. മുകേഷ്, പ്രതാപ് പോത്തൻ, ഉർവശി തുടങ്ങിയവരും സിനിമയിലുണ്ട്.

ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരിഷ് ഗംഗാധരൻ. 'അങ്കമാലി ഡയറീ'സിൽ ഗിരിഷ് ഗംഗാധരന്റെ ഛായാഗ്രഹണമികവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വർഷം അവസാനത്തോടെ സിനിമ തിയറ്ററുകളിലെത്തും.

Read more

ഫര്‍ഹാന്‍ ഫാസിലിന്റെ ബഷീറിന്റെ പ്രേമലേഖനം ട്രെയിലർ പുറത്ത്

ഞാൻ സ്റ്റീവ് ലോപ്പസിനു ശേഷം ഫർഹാൻ ഫാസിൽ നായകനാകുന്ന ബഷീറിന്റെ പ്രേമലേഖനത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പഴയകാലത്തെ ഓർമ്മിക്കുന്ന ലുക്കിലാണ് ഫർഹാൻ ട്രെയിലറിൽ നിറഞ്ഞ് നില്ക്കുന്നത്.. സക്കറിയായുടെ ഗർഭിണികൾ, കുമ്പസാരം എന്നിവയ്ക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന സിനിമയാണ് ബഷീറിന്റെ പ്രേമലേഖനം

സന അൽത്താഫും നായികയായി എത്തുന്ന ചിത്രത്തിൽ മധു - ഷീല പ്രണയ ജോഡികൾ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്്.രണ്ടു മിനിറ്റിനുള്ളിൽ മുഖ്യ കഥാപാത്രങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്ന ട്രെയിലർ യൂട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.

ജോയ് മാത്യു, അജു വർഗീസ്, ആശ അരവിന്ദ്, കണാരൻ ഹരീഷ്, സുനിൽ സുഖദ, മണികണ്ഠൻ, ഷാനവാസ്, ശ്രീജിത്ത് രവി, നോബി, ബൈജു എഴുപുന്ന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷിനോദ്, ഷംഷീർ, ബിപിൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത്ത് ടച്ച്‌റിവറുമാണ്. ഫോർട്ട് എന്റർടൈന്മെന്റിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്.

Read more

പ്രശസ്ത എഴുത്തുകാരി നന്ദിതയുടെ ജീവിതം സിനിമയാവുന്നു

ആത്മഹത്യയിലൂടെ മലയാളിസമൂഹത്തെ ഞെട്ടിച്ച നന്ദിത എന്ന പ്രശസ്ത എഴുത്തുകാരിയുടെ ജീവിതകഥ സിനിമയാക്കുന്നു. എൻ.എൻ. ബൈജു സംവിധാനം ചെയ്യുന്ന 'നന്ദിത' എന്ന് പേരിട്ട ഈ ചിത്രത്തിന്റെ ആദ്യഷെഡ്യൂൾ ചിത്രീകരണം അമ്പലപ്പുഴയിൽ പൂർത്തിയായി. നന്ദിതയായി ഗായത്രി വിജയ് ആണ് വേഷമിടുന്നത്.

വയനാട്ടിലെ മടക്കിമലയിൽ എം ശ്രീധരന്റേയും പ്രഭാവതിയുടേയും മകളായിരുന്നു നന്ദിത. ഇംഗ്ലീഷിൽ എം.എ ബിരുദം പൂർത്തിയാക്കിയതിനു ശേഷം വയനാട്ടിലെ മുസ്ലിം ഓർഫനേജ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപികയായി പ്രവർത്തിക്കുന്നതിനിടെയായിരുന്നു നന്ദിതയുടെ അപ്രതീക്ഷിത വിയോഗം.1991 ജനുവരി 17നാണ് നന്ദിത ആത്മഹത്യ ചെയ്തത്.

ആത്മഹത്യയ്ക്ക് ശേഷം നന്ദിതയുടെ ഡയറിക്കുറിപ്പുകളിൽ നിന്ന് കണ്ടെടുത്ത വരികളിൽ നിന്നാണ് അവളുടെ മനസിൽ ഒരു കവിയത്രി ഉണ്ടായിരുന്നു എന്ന് വീട്ടുകാർക്കും പോലും മനസിലാവുന്നത്. മരണത്തിന്റെയും പ്രണയത്തിന്റെയും കനൽ പോലെ കത്തുന്ന കവിതകളായിരുന്നു അവ. നന്ദിതയുടെ ജീവിതം വെള്ളിത്തിരയിൽ വീണ്ടും അവതരിക്കുമ്പോൾ മറഞ്ഞു കിടക്കുന്ന ആ രഹസ്യം വീണ്ടും ചർച്ചയാവുകയാണ്.

Read more

ഫഹദ് ഫാസിലിന്റെ അൻവർ റഷീദ് ചിത്രം ട്രാന്‍സിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

ഉസ്താദ് ഹോട്ടൽ' പുറത്തിറങ്ങി അഞ്ച് വർഷത്തിന് ശേഷം അൻവർ റഷീദ് ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ഫഹദ് ഫാസിലെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് ട്രാൻസ് എന്നാണ് പേര് നല്കിയിരിക്കുന്നത്.സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.

ഫഹദ് നായകനാവുമ്പോൾ ഒപ്പം സൗബിൻ ഷാഹിർ, വിനായകൻ, ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ് ജോസ് എന്നിവർക്കൊപ്പം സംവിധായകൻ അൽഫോൻസ് പുത്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.അമൽ നീരദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്.

വിൻസെന്റ് വടക്കന്റേതാണ് രചന. ജാക്ക്സൺ വിജയൻ സംഗീതം. പ്രവീൺ പ്രഭാകർ എഡിറ്റിങ്. അജയൻ ചാലിശ്ശേരി കലാസംവിധാനം. അൻവർ റഷീദ് എന്റർടെയ്ന്മെന്റിന്റെ ബാനറിൽ സംവിധായകൻ തന്നെ നിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് എ ആൻഡ് എ റിലീസാണ്. അൻവർ റഷീദും അമൽ നീരദും ചേർന്നുനടത്തുന്ന വിതരണക്കമ്പനിയാണ് എ ആൻഡ് എ.

'ഉസ്താദ് ഹോട്ടലി'ന് ശേഷം അൻവർ റഷീദ് ഫുൾലെങ്ത് സിനിമകളൊന്നും സംവിധാനം ചെയ്തില്ലെങ്കിലും ഒരു ഹ്രസ്വചിത്രം ഒരുക്കിയിരുന്നു. 2013ൽ പുറത്തിറങ്ങിയ സിനിമാസമുച്ചയമായ 'അഞ്ച് സുന്ദരികളി'ലെ 'ആമി' എന്ന ഹ്രസ്വചിത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്. പിന്നീട് 'അൻവർ റഷീദ് എന്റർടെയ്ന്മെന്റി'ന്റെ ബാനറിൽ രണ്ട് വമ്പൻ വിജയ ചിത്രങ്ങളുടെ നിർമ്മാതാവുമായി അദ്ദേഹം. അഞ്ജലി മേനോന്റെ 'ബാംഗ്ലൂർ ഡെയ്‌സും' അൽഫോൻസ് പുത്രന്റെ 'പ്രേമ'വും.

Read more

"തൊണ്ടിമുതലും ദൃക്സാക്ഷിയും" എന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോങ് പുറത്തിറങ്ങി

കൊച്ചി: 'മഹേഷിന്റെ പ്രതികാര'ത്തിന് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോങ് പുറത്തെത്തി.റഫീക് അഹമ്മദ് എഴുതി ബിജിബാൽ സംഗീതം പകർന്ന് 'കണ്ണിലെ പൊയ്കയില്' എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്.ഗണേശ് സുന്ദരവും സൗമ്യ ബാലകൃഷ്ണനുമാണ് ഈ മെലഡി ആലപിച്ചിരിക്കുന്നത്.മഹേഷിന്റെ പ്രതികാരത്തിലും ബിജിബാൽ തന്നെയായിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്.

കാസർഗോഡ് ജില്ലയാണ് ദിലീപിന്റെ പുതിയ ചിത്രത്തിന്റെ പശ്ചാത്തലം.അതേസമയം കഥയ്ക്ക് കാസർഗോഡുമായോ ആനാടിന്റെ ചരിത്രവുമായോ ഒന്നും ബന്ധമില്ല.2016 ജൂലൈ 24നാണ് ദിലീഷ് പോത്തൻ തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ആദ്യ സൂചന പുറത്തു വിട്ടത്.

സന്ദീപ് സേനൻ, അനീഷ് എം.തോമസ് എന്നിവർ ചേർന്ന് ഉർവ്വശി തീയേറ്റേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന സജീവ് പാഴൂരാണ്. രാജീവ് രവിയാണ് ഛായ. എഡിറ്റിങ് കിരൺ ദാസ്. ഈദിനാണ് ചിത്രം തീയേറ്ററുകളിലെത്തുക.

Read more

ആസിഫ് അലി ചിത്രം തൃശിവപേരൂർ ക്ലിപ്‌തത്തിന്റെ ആദ്യം ട്രെയിലർ പുറത്തിറങ്ങി

ആമേൻ എന്ന ചിത്രത്തിൽ ലിജോ ജോസ് പെല്ലിശേരിയുടെ സഹ സംവിധായകനായിരുന്ന രതീഷ് കുമാർ സംവിധായകനാകുന്ന ചിത്രം തൃശിവപേരൂർ ക്ലിപ്തത്തിന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു. ആമേൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും നിർമ്മാതാവും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന്റെ ട്രെയിലറും വ്യത്യസതതയോടെയാണ് ഒരുക്കിയിരിക്കുന്നത്.

ചുരുക്കം സമയത്തിനുള്ളിൽ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഒരു അനൗൺസ്‌മെന്റിന്റെ രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. തൃശൂരിന്റെ ഭാഷ, സംസ്‌കാരം, ആചാരാനുഷ്ഠാനങ്ങൾ എന്നിവയ്‌ക്കെല്ലാം ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. പൂർണമായും നർമ മുഹൂർത്തങ്ങളിലൂടെ ഈ ചിത്രം അവതരിപ്പിക്കുന്നു.

തൃശൂർ നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തന്റേടിയായ ഒരു പെൺകുട്ടിയെ വ്യത്യസ്ത സ്വഭാവക്കാരായ നാലുപേർ പ്രണയിക്കുന്നതോടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. തൃശൂർ നഗരത്തിലെ രണ്ടു വ്യത്യസ്ത ഗ്രൂപ്പുകൾ തമ്മിലുള്ള കിടമത്സരവും ഈ ചിത്രത്തിന്റെ മറ്റൊരു ഭാഗമാണ്.

വൈറ്റ് ബാൻഡ്‌സ് മീഡിയാ ഹൗസിന്റെ ബാനറിൽ ഫരീദ് ഖാനും ഷലീൽ അസീസും ചേർന്ന് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആസിഫ് അലി നായകനായി എത്തുന്ന ചിത്രത്തിൽ മഹേഷിന്റെ പ്രതികാരത്തിലൂടെ അരങ്ങേറ്റം നടത്തിയ അപർണ ബാലമുരളിയാണ് നായിക. ചെമ്പൻ വിനോദ് , ഇർഷാദ്, ബാബുരരാജ്, വിജയകുമാർ, സജിതാ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ.

Read more

നരേന്ദ്ര മോദിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. ബോളിവുഡിലെ ആക്ഷൻ നായകൻ അക്ഷയ് കുമാറാണ് ചിത്രത്തിൽ നരേന്ദ്ര മോദിയായി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. സിനിമയെ പറ്റി ബിജെപി നേതാക്കളും അനുകൂലമായി പ്രതികരിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അക്ഷയ് കുമാറിനൊപ്പം താരങ്ങളായ പരേഷ് അഗർവാൾ, അനുപേം ഖേർ, വിക്ടർ ബാനർജി, എന്നിവരും ചിത്രത്തിലുണ്ടാകും.എന്നാൽ ചിത്രത്തെ പറ്റി മറ്റു വിവരങ്ങൾ ലഭ്യമല്ല.

ചിത്രത്തെ സംബന്ധിച്ച് പാർട്ടി വൃത്തങ്ങളും പ്രതികരിച്ചിട്ടുണ്ട്. അക്ഷയ് കുമാർ ഇന്ത്യയുടെ മിസ്റ്റർ ക്ലീൻ ആണ്. അതിനാൽ തന്നെ പ്രധാനമന്ത്രിയുടെ വേഷം ചെയ്യാൻ ഏറ്റവും അനുയോജ്യൻ അദ്ദേഹം തന്നെയായിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ ശത്രുഘ്നൻസിൻഹ ചിത്രവുമായി ബന്ധപ്പെട്ട് പ്രതികരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

റസ്തം എന്ന ചിത്രത്തിലെ അഭിനയത്തിന് ഈ വർഷത്തെ മികച്ച നടനുള്ള പുരസ്‌കാരം അക്ഷയ് കുമാറിനായിരുന്നു. കേന്ദ്രസർക്കാരിന്റെ പല പരിപാടികളിലും അക്ഷയ് കുമാർ പങ്കാളിയാകാറുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ടോയ്ലറ്റ് ഏക് പ്രേം കഥയുടെ പ്രമേയം ശൗചാലയമാണ്. ചിത്രത്തിന്റെ ട്രൈലറിനെ പ്രശംസിച്ച് നരേന്ദ്ര മോദിയടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. സ്വച്ഛ് ഭാരത് പ്രചരണത്തിനുള്ള മികച്ച തുടക്കമാണിതെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു. ചിത്രം ആഗസ്റ്റിൽ തിയ്യറ്ററുകളിലെത്തും.

Read more

കൊച്ചി മെട്രോ വെള്ളിത്തിരയിലേക്ക്

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കൊച്ചി മെട്രോ പശ്ചാത്തലമാക്കി സിനിമയും ഒരുങ്ങുകയാണ്. അറബിക്കടലിന്റെ റാണി-ദി മെട്രോ വുമൺ എന്നാണു സിനിയുടെ പേര്. റിമ കല്ലിങ്കൽ മുഖ്യവേഷത്തിൽ എത്തുന്ന സിനിമ മെട്രോമാന്റെ കടുത്ത ആരാധികയായ പി.കെ. ലളിതയെന്ന പെൺകുട്ടിയുടെ അസാധാരണമായ ജീവിതകഥയാണു പറയുന്നത്.

സിനിമയിൽ മെട്രോമാൻ ഇ ശ്രീധരനായി പ്രമുഖ സൂപ്പർതാരം വേഷമിടുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ ഇ മാധവൻ എന്ന പേരിലാകും ഈ കഥാപാത്രം അറിയപ്പെടുന്നത്. റാണി പത്മിനി എന്ന കപ്പൽ നീറ്റിലിറക്കുന്നതിനായി ഇ മാധവൻ ആദ്യമായി കൊച്ചിയിൽ വന്ന ദിവസമാണ് ലതിക ജനിക്കുന്നത്. അതുകൊണ്ടുതന്നെ ഇ മാധവനും താനുമായി എന്തോ ഒരു ബന്ധമുണ്ടെന്നാണ് ലതിക കരുതുന്നത്. തൃപ്പുണിത്തുറ സ്വദേശിനിയായ ലതിക ഇപ്പോൾ സെയിൽസ് ഗേൾ ആണ്. തൃപ്പുണിത്തുറയിൽ മെട്രോ സ്റ്റേഷന് വേണ്ടി സ്ഥലം വിട്ടുനൽകണമെന്ന ആവശ്യവുമായി അധികൃതർ ലതികയെ സമീപിക്കുന്നു. എന്നാൽ സഥലം വിട്ടുനിൽകാൻ ലതിക തയ്യാറാകുന്നില്ല. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇ മാധവനെ കാണാൻ ലതിക നിരന്തരം ശ്രമിക്കുന്നുണ്ട്. ഒടുവിൽ ഇ മാധവൻ, ലതികയുടെ വീട്ടിലേക്ക് വരുന്നുണ്ട്. മെട്രോ സ്റ്റേഷനായി സ്ഥലം വിട്ടുനൽകാതിരിക്കാൻ ലതികയ്ക്ക് അവരുടേതായാ ഒരു കാരണമുണ്ട്. ഇതാണ് സിനിയുടെ സസ്പെൻസ്.

പത്മകുമാറും പ്രമുഖ തിരക്കഥാകൃത്ത് ടി എസ് സുരേഷ് കുമാറും ചേർന്നാണ് 'അറബിക്കടലിന്റെ റാണി- ദി മെട്രോ വുമൺ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. എസ് സുരേഷ് ബാബു സംവിധായകനാകുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രമുഖ നാടകപ്രവർത്തകൻ എം യു പ്രവീണും എസ് സുരേഷ് ബാബുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മധു നീലകണ്ഠനാണ് ക്യാമറ ചലിപ്പിക്കുന്നത്.ക്രിസ്മസിന് പ്രദർശനത്തിനെത്തിക്കാൻ ഉദ്ദേശിക്കുന്ന 'അറബിക്കടലിന്റെ റാണി- ദി മെട്രോ വുമൺ' നിർമ്മിച്ചിരിക്കുന്നത് വി ജി ഫിലിംസ് ഇന്റർനാഷണലാണ്.

Read more

ദുൽഖർ സൽമാൻ വീണ്ടും തമിഴിലേക്ക്!

കേരളത്തിലെന്ന പോലെ തമിഴ്‌നാട്ടിലും ഏറെ ആരാധകരുള്ള യുവതാരമാണ് ദുൽഖർ സൽമാൻ. വായ്മൂടി പേസുവോം എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ തമിഴ് അരങ്ങേറ്റം. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന പേരിൽ ഈ ചിത്രം മലയാളത്തിലും റിലീസ് ചെയ്തിരുന്നു. പിന്നീട് മണിരത്നം ചിത്രമായ ഒ കാതൽ കൺമണിയിലൂടെ തമിഴ് പ്രേക്ഷകർക്കും ദുൽഖർ പ്രിയങ്കരനായി. ഇപ്പോഴിതാ ഒരിടക്കാലത്തിന്‌ശേഷം ദുൽഖർ ഒരു തമിഴ് ചിത്രത്തിൽ നായകനാകുന്നു.

 നവാഗതനായ കാർത്തിക് ആണ് ദുൽഖറിനെ നായകനാക്കി ചിത്രമൊരുക്കുന്നത്. പ്രണയത്തിന് പ്രധാന്യം നൽകുന്ന റോഡ് മൂവിയായിട്ടാണ് ചിത്രം ഒരുക്കുന്നത്. ഹൈവേ, ജബ് വി മെറ്റ് തുടങ്ങിയ റോഡ് മൂവികൾക്ക് സമാനമായ ചിത്രമായിരിക്കും ദുൽഖറിനായി രാ കാർത്തിക് ഒരുക്കുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതി പൂർണമായും ഉത്തരേന്ത്യയിലായിരിക്കും ചിത്രീകരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കെനന്യ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് തെരി, കത്തി, രാജാ റാണി, സഖാവ് തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ കൈകാര്യം ചെയ്ത ജോർജ് സി വില്യംസാണ്. ദേശീയ പുരസ്‌കാര ജേതാവായ ശ്രീകർ പ്രസാദാണ് ചിത്രം എിഡിറ്റ് ചെയ്യുന്നത്. പ്രണയ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദീന ദയാലനാണ്.

പ്രണയ ചിത്രമാണെങ്കിലും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരേയും ആകർഷിക്കുന്ന ചിത്രമായിരിക്കുമെന്ന് സംവിധായകൻ പറയുന്നു. വ്യത്യസ്തമായ ലുക്കുകളിലാണ് ദുൽഖർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കാനുദ്ദേശിക്കുന്ന ചിത്രത്തിൽ നായികയെ തീരുമാനിച്ചിട്ടില്ല.

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ദുൽഖർ ചിത്രമായ സോളോ മലയാളത്തിനൊപ്പം തന്നെ തമിഴിലും റിലീസിനെത്തന്നുണ്ട്. ദുൽഖർ നായകനായി എത്തിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമ മലയാളത്തിലെ ലക്ഷണമൊത്ത ഒരു റോഡ് മൂവിയാണ്.

പ്രണയം തന്നെയായിരുന്നു ചിത്രത്തിന്റെയും പ്രമേയം. ഇതിന് ശേഷം ദുൽഖൽ അഭിനയിക്കുന്ന റോഡ് മൂവിയായിരിക്കും രാ കാർത്തികിന്റെ തമിഴ് ചിത്രം.

Read more

തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരൻ സംവിധായകനാകുന്നു

കൊച്ചി: തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരൻ സംവിധായകനാകുന്നു. അടുത്ത വർഷം താൻ സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങുമെന്ന് ഒരു അഭിമുഖത്തിൽ ശ്യാം പുഷ്‌കരൻ വെളിപ്പെടുത്തി. ഒരു സൂപ്പർ സ്റ്റാറാണ് ചിത്രത്തിൽ നായകനാകുന്നത്. എന്നാൽ നായകൻ അടക്കം ചിത്രത്തിലെ താരങ്ങളെക്കുറിച്ച് ശ്യാം വെളിപ്പെടുത്തിയിട്ടില്ല.

ദേശീയ-സംസ്ഥാന പുരസ്‌കാരം നേടിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ശ്യാം പുഷ്‌കരൻ. മഹേഷിന്റെ പ്രതികാരത്തിന് ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിരിന്നു. സാൾട്ട് ആൻഡ് പെപ്പർ, 22 ഫീമെയിൽ കോട്ടയം, 5 സുന്ദരികൾ, ഇടുക്കി ഗോൾഡ്, ഇയ്യോബിന്റെ പുസ്തകം, റാണി പത്മിനി തുടങ്ങിയ ചിത്രങ്ങളുടെ സഹ എഴുത്തുകാരനാണ് ശ്യാം.

ടോവിനോ തോമസ് നായകനാകുന്ന മായാനന്ദി എന്ന ചിത്രത്തിന് ദിലീഷ് നായർക്കൊപ്പം ചേർന്ന് തിരക്കഥ രചിച്ചുകൊണ്ടിരിക്കുകയാണ് ശ്യാം പുഷ്‌കരൻ

Read more

മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; അനുപം ഖേർ മന്മോഹൻ സിംഗാവും

മുൻ ഇന്ത്യൻ പ്രധാനമന്ത്രി മന്മോഹൻ സിംഗായി അനുപം ഖേർ എത്തുന്നു. ഒന്നാം യുപിഎ ഭരണകാലത്ത് സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു എഴുതിയ ദി അക്സിഡന്റൽ പ്രൈം മിനിസ്റ്റർ: ദി മേക്കിങ് ആൻഡ് അൺ മേക്കിങ് ഓഫ മന്മോഹൻ സിങ് എന്ന പുസ്തകത്തെ അധികരിച്ച് നിർമ്മിക്കുന്ന സിനിമയിലാണ് അനുപം ഖേർ മന്മോഹൻ സിംഗായി വേഷമിടുന്നത്.

മുൻ പ്രധാനമന്ത്രിയും സാന്പത്തിക വിദ്ഗദ്ധനുമായ ഡോ.മന്മോഹൻ സിംഗിന്റെ ജീവിതം പറയുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നിട്ടുണ്ട്. മന്മോഹൻ സിംഗിന്റെ ജീവിതം അവതരിപ്പിക്കാൻ കഴിയുന്നതിൽ താൻ ആവേശഭരിതനാണെന്ന് അനുപം ഖേർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സിംഗിനെ പോലെ തലപ്പാവും താടിയും കണ്ണാടിയുമൊക്കെ ആയാവും അനുപം ഖേർ പ്രത്യക്ഷപ്പെടുക. ജീവിച്ചിരിക്കുന്ന ഒരാളായി അഭിനയിക്കുക എന്നത് വെല്ലുവിളിയാണെങ്കിലും മന്മോഹനായി വേഷമിടാൻ താൻ തയ്യാറായി കഴിഞ്ഞെന്ന് ഖേർ കൂട്ടിച്ചേർത്തു.2018 ഡിസംബറിൽ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് കരുതുന്നത്.

Read more

ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നു

മോഹൻലാലിന്റെ വമ്പൻ ഹിറ്റുകളിലൊന്നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ജീത്തു തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സെലക്സ് എബ്രഹാം തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്.

ജീവിതത്തിൽ വന്നുചേരുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്ന കുടുംബ ബന്ധത്തിന്റെ കഥയാണ് രണ്ടാം ഭാഗത്തിലും ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല

ദൃശ്യത്തിൽ ഉണ്ടായിരുന്ന ഐജിയെയും, സഹദേവനെയും, മോനിച്ചനെയും ഉൾപ്പെടുത്തിയാണ് പുതിയ ചിത്രത്തിൽ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി വർഷങ്ങളായി സിനിമ രംഗത്ത് പ്രവർത്തിക്കുന്ന സൈലക്സ് ഈ അടുത്ത കാലത്ത്, നമുക്ക് പാർക്കാൻ, മൈ ബോസ്, മെമ്മറീസ്, പാപനാശം, ഊഴം, എസ്രാ, ലക്ഷ്യം എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവർത്തിച്ചട്ടുണ്ട്.

Read more

ലാൽ ജോസ് ചിത്രം വെളിപാടിന്റെ പുസ്‌തകത്തിൽ പ്രൊഫ. മൈക്കിൾ ഇടിക്കുളയായി മോഹൻലാൽ

ലാൽ ജോസ് സംവിധാനം വെളിപാടിന്റെ പുസ്തകത്തിൽ മോഹൻലാൽ അഭിനയിച്ചു തുടങ്ങി. തന്റെ ഫേസ്‌ബുക്കിലൂടെ മോഹൻലാൽ തന്നെയാണ് വെളിപാടിന്റെ പുസ്തകത്തിൽ അഭിനയിച്ചു തുടങ്ങിയെന്നറിയിച്ചിരിക്കുന്നത്. തന്റെ ഒരു ചിത്രവും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. മുടി അൽപം നീട്ടി വളർത്തി താടി വെച്ചുള്ള ചിത്രമാണ് മോഹൻലാൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കോളജ് അദ്ധ്യാപകന്റെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. പ്രൊഫ.മൈക്കിൾ ഇടിക്കുള എന്നാണ് കഥാപാത്രത്തിന്റെ പേര്. തിരുവനന്തപുരത്തെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജാണ് വെളിപാടിന്റെ പുസ്തകത്തിന്റെ ലൊക്കേഷൻ.

അനൂപ് മേനോൻ, സിദ്ദിഖ്, സലിംകുമാർ, കലാഭവൻ ഷാജോൺ എന്നിവരാണ് മറ്റ് താരങ്ങൾ. നീന എന്ന സിനിമയ്ക്ക് ശേഷം ലാൽജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അങ്കമാലി ഡയറീസ് എന്ന സിനിമയിൽ ലിച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അന്നാ രാജനാണ് നായിക. അലൻസിയർ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

ലാൽ ജോസിന്റെ തന്നെ ചാന്തുപൊട്ട്,? സ്പാനിഷ് മസാല തുടങ്ങിയ സിനിമകൾക്ക് തിരക്കഥ ഒരുക്കിയ ബെന്നി പി.നായരന്പലം ആണ് ഈ സിനിമയ്ക്കും തിരക്കഥ ഒരുക്കുന്നത്. മോഹൻലാൽ നായകനായ ഛോട്ടാ മുംബയ് എന്ന സിനിമയ്ക്കും ബെന്നി ആയിരുന്നു കഥയൊരുക്കിയത്. 40 ദിവസത്തെ ഷൂട്ടാണ് സെന്റ് സേവ്യേഴ്‌സ് കോളേജിൽ നടക്കുക.

Read more

നിർമ്മാതാവ് വിജയ് ബാബു നായകനാകുന്നു

മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവും നടനുമായ വിജയ് ബാബു ഹ്രസ്വചിത്രത്തിൽ നായകനായി എത്തുന്നു.അങ്കമാലി ഡയറീസിന്റെ വിജയത്തിന് ശേഷം പുതുമുഖ സംവിധായകനായ ദീപക് എസ് ജെയ്യുമായി ചേർന്നാണ് വിജയ് ബാബു പുതിയ ചുവട്വയ്‌പ്പ് നടത്തുന്നത്. 45 സെക്കൻഡ്‌സ് എന്നാണ് ഹ്രസ്വചിത്രത്തിന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് ഈ മാസം അവസാനത്തോടെ ഹ്രസ്വചിത്രത്തിന്റ ചിത്രീകരണം നടക്കും

മലയാളത്തിൽ നിരവധി സിനിമകൾ നിർമ്മിക്കുകയും പുതുമുഖപ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിജയ് ബാബുവിനെ ആകർഷിച്ചത് 45 സെക്കൻഡ്‌സിന്റെ തിരക്കഥയാണ്. തിരക്കഥ വളരെ ആകർഷകമായതാണ് വിജയ് ബാബു ഹ്രസ്വചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതിന് പിന്നിൽ എന്നാണ് വിവരം.

സസ്‌പെൻസ് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഒരു ഹ്രസ്വചിത്രമായിരിക്കും 45 സെക്കൻഡ്‌സ് എന്നാണ് അണിയറപ്രവർത്തകരുടെ വാദം.അരുൺ രാജ്, ദീപക് എസ് ജെയ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സംവിധായകനായ ദീപക് എസ് ജെയ് തിരുവനന്തപുരം സ്വദേശിയും ടെക്‌നോപാർക്കിലെ സ്വകാര്യ കമ്പനിയിലെ സീനിയർ ഗ്രാഫിക് ഡിസൈനറുമാണ്

നിരവധി ഹ്രസ്വചിത്രങ്ങളിലും മ്യൂസിക് ആൽബങ്ങളിലും സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട് സംവിധായകനായ ദീപക് എസ് ജെയ്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിജയ് ബാബുവിനെ കൂടാതെ ഉമാനായർ, സജീഷ് നമ്പ്യാർ, സുബിത്ത് ബാബു, അഭിമന്യു, അശ്വതി പിള്ള, ഡിക്‌സൺ, ബേബി കെസിയ, വരുൺ ചന്ദ്രൻ എന്നിവരും ഹ്രസ്വചിത്രത്തിൽ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകും.

നിർമ്മാണം: ഗ്രാവിറ്റി ക്രീഷൻസ്,സൈലന്റ് മേക്കേഴ്‌സ്, ക്യാമറ: ടോബിൻ തോമസ്. എഡിറ്റിങ്: അപ്പു ഭട്ടതിരി, പ്രൊഡക്ഷൻ കൺട്രോളർ: ഉണ്ണി ശ്രീകുമാർ, പ്രൊഡക്ഷൻ ഡിസൈൻ: ശിവപ്രസാദ് പിആർഒ : സുനിൽ അരുമാനൂർ.

Read more

നടി ജ്യോതി കൃഷ്ണ വിവാഹിതയാകുന്നു

കൊച്ചി: ലൈസ് ഓഫ് ജോസുകുട്ടിയടക്കമുള്ള ചിത്രങ്ങളിൽ നായികയായി അഭിനയിച്ച ജ്യോതി കൃഷ്ണ വിവാഹിതയാകുന്നു. ക്ലാസ്മേറ്റ്സിൽ തട്ടമിട്ട റസിയയായി പ്രേക്ഷകരുടെ മനം കവർന്ന രാധികയുടെ സഹോദരൻ അരുൺ ആനന്ദ് രാജയാണ് ജ്യോതിയുടെ വരൻ. വിവാഹ നിശ്ചയം വെള്ളിയാഴ്ച തൃശൂരിൽ നടക്കും. നവംബർ 19നാണ് വിവാഹം. ദുബായിലാണ് അരുൺ ജോലി നോക്കുന്നത്.

മലയാള സിനിമയിലെ താരങ്ങൾക്ക് ഇത് വിവാഹത്തിന്റെ വർഷമാണ്. ധ്യാൻ ശ്രീനിവാസൻ, ഗൗതമി നായർ, അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാർ എന്നിവരാണ് ഈ വർഷം പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. കൂടാതെ നടി ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇവരെ കൂടാതെ നടി ജ്യോതി കൃഷ്ണയും വിവാഹിതയാകുകയാണ്.

ലൈഫ് ഓഫ് ജോസുകുട്ടി, ഞാൻ പാതിരാമണൽ, ഗോഡ് ഫോർ സെയിൽ എന്നിവയാണ് ജ്യോതി കൃഷ്ണയുടെ പ്രധാന സിനിമകൾ. മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമിയിൽ മഞ്ജുവാര്യർക്കൊപ്പം ജ്യോതിയും വേഷമിടുന്നു. മാധവിക്കുട്ടിയുടെ സുഹൃത്തായ മാലതിക്കുട്ടിയുടെ കഥാപാത്രമാണ് ജ്യോതി കൃഷ്ണയ്ക്ക്.

Read more

ജെ സി ഡാനിയേല്‍ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന്

തിരുവനന്തപുരം: 2016 ലെ ജെ.സി.ഡാനിയേൽ പുരസ്‌കാരത്തിന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അർഹനായി. മലയാള സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം തലശ്ശേരിയിൽവച്ച് അടൂർ ഗോപാലകൃഷ്ണന് സമ്മാനിക്കും. പുരസ്‌കാരത്തിനായി ഏകകണ്ഠമായാണ് അടൂരിനെ തിരഞ്ഞെടുത്തതെന്ന് സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ വാർത്താകുറിപ്പിൽ അറിയിച്ചു.

സംവിധായകൻ കെ.ജി. ജോർജ് അധ്യക്ഷനായ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. സംവിധായകരായ കമൽ, ടി.കെ.രാജീവ്കുമാർ, ഫാസിൽ, സാംസ്‌കാരിക സെക്രട്ടറി റാണി ജോർജ് എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.

മലയാള സിനിമയുടെ പിതാവായി അറിയപ്പെടുന്ന ജെസി ഡാനിയലിന്റെ പേരിലുള്ള പുരസ്‌കാരം സിനിമാലോകത്തെ മുതിർന്ന പ്രതിഭകൾക്കാണ് സമ്മാനിച്ചുവരുന്നത്.

Read more

ടിയാന്റെ ട്രെയിലർ പുറത്ത്

പൃഥ്വിരാജും ഇന്ദ്രജിത്തും മുരളി ഗോപിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ടിയാൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു. അതിഗംഭീര ദൃശ്യവിരുന്നൊരുക്കിയ ചിത്രം ഏറെ പ്രതീക്ഷകൾ ഉയർത്തുന്നതാണ്. ഉത്തരേന്ത്യൻ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. അതുകൊണ്ട് ബോളിവുഡിലും റിലീസ് ചെയ്യാവുന്ന പരുവത്തിലാണ് ചിത്രം ഒരുക്കിയതെന്നാണ് സൂചന.

സിനിമയിൽ കുംഭമേളയും ആൾദൈവ ഭക്തിയും കലാപവും പലായനവുമെല്ലാം പ്രമേയമാണ്. ജി എൻ കൃഷ്ണകുമാറാണ് സംവിധാനം. റെഡ് റോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദ് ആണ് നിർമ്മാണം.

ഷൈൻ ടോം ചാക്കോ, പത്മപ്രിയ, സിദ്ദീഖ്, അനന്യ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തിലൂണ്ട്. രാമോജി റാവു ഫിലിം സിറ്റിയിലാണ് സിനിമ പ്രധാനമായും ചിത്രീകരിച്ചത്. സതീഷ് കുറുപ്പാണ് ക്യാമറ. നാസിക്കിൽ കുംഭമേളയും സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്തിരുന്നു.

Read more

ഒരു സിനിമാക്കാരന്റെ ടീസര്‍ പുറത്തിറങ്ങി

വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രം ഒരു സിനിമാക്കാരന്റെ ടീസർ പുറത്തെത്തി. എബിക്ക് ശേഷം വിനീത് ശ്രീനിവാസൻ നായകനാവുന്ന ചിത്രമാണ് ഒരു സിനിമാക്കാരൻ. 31 സെക്കന്റ് ഉള്ള ആദ്യ ടീസർ മലയാളത്തിലെ എക്കാലത്തെയും മികച്ച സംഭാഷണങ്ങൾ ഉൾക്കൊള്ളിച്ചാണ് ഒരുക്കിയിരിക്കുന്നത്. വിനീത് തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ടീസർ പുറത്ത് വിട്ടത്.

വൈദികനാകണമെന്ന അപ്പന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചുകൊണ്ട് സിനിമാമോഹവുമായി നഗരത്തിലേക്കു കടക്കുന്ന ആൽബി എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ മലയാളത്തിൽ നായികയായി അരങ്ങേറ്റം നടത്തിയ രജീഷാ വിജയനാണ് ചിത്രത്തിൽ വിനീതിന്റെ നായിക.

നവാഗതനായ ലിജോ തദേവൂസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലാൽ, രഞ്ജി പണിക്കർ, വിജയ് ബാബു, ഹരീഷ് കണാരൻ, അനുശ്രീ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒപ്പസ് പെന്റായുടെ ബാനറിൽ തോമസ് പണിക്കർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുധീർ സുരേന്ദ്രനാണ്. എബിയുടെ ക്യാമറാമാനും സുധീർ തന്നെയായിരുന്നു. റഫീഖ് അഹമ്മദ്, സന്തോഷ് വർമ എന്നിവരുടെ വരികൾക്ക് ബിജിബാൽ ഈണമിടുന്നു.

Read more

പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗം വരുന്നു

ജയസൂര്യ നായകനായ സൂപ്പർഹിറ്റ് ചിത്രം പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗം വരുന്നു. ജയസൂര്യ തന്നെയാണ് ഫേസ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.തിരക്കഥ പൂർത്തിയായ സിനിമയുടെ ഷൂട്ടിങ് ഉടൻ തുടങ്ങുമെന്നും ജയസൂര്യ പറഞ്ഞു.

പല തവണ പുണ്യാളന്റെ സെക്കൻഡ് പാർട്ടിനെക്കുറിച്ച് രഞ്ജിത്തും താനും കൂടി ആലോചിച്ചതാണെന്നും പക്ഷേ പുണ്യാളൻ അഗർബത്തീസിന്റെ മുകളിൽ നിൽക്കുന്ന ഒരു കഥ വർക്ക് ഔട്ട് ആയി വന്നത് ഇപ്പോഴാണെന്നും അങ്ങനെ ഞങ്ങൾ വീണ്ടും ഒന്നിക്കുകയാണെന്നും ജയസൂര്യ ഫേസ്‌ബുക്കിൽ കുറിച്ചു.

തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായ ജോയ് താക്കോൽക്കാരൻ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണെന്നും ഇത്തവണയും പുണ്യാളൻ കൈവിടില്ല എന്ന വിശ്വാസത്തോടെ ഉടൻ ഞങ്ങൾ എത്തുമെന്നും പറഞ്ഞാണ് ജയസൂര്യ തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

2013ലാണ് പുണ്യാളൻഅഗർബത്തീസ് ഇറങ്ങിയത്. നൈല ഉഷയായിരുന്നു നായികയായത്. ചിത്രം ബോക്‌സോഫീസിൽ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. തുടർന്ന് സു സു സുധി വാത്മീകം, പ്രേതം എന്നീ ചിത്രങ്ങളിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒരുമിച്ചിരുന്നു.

പുണ്യാളൻ അഗർബത്തീസ് പുറത്തിറങ്ങിയ ശേഷം കഴിഞ്ഞ നാല് വർഷമായി ഈ ഒരു പ്രോജ്ക്ടിനെക്കുറിച്ച് നിരന്തരം ആലോചിക്കുന്നുണ്ടായിരുന്നെന്ന് രഞ്ജിത് ശങ്കർ പറഞ്ഞു. ആളുകളുടെ എല്ലാ പ്രതീക്ഷകളും നിലനിർത്തുന്ന തിരക്കഥയാണ് പുതിയ പ്രോജട്കിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂർ തന്നെയായിരിക്കും പ്രധാനലൊക്കേഷൻ.

Read more

വിനീത് ശ്രീനിവാസൻ നായകാനാകുന്ന ഒരു സിനിമാക്കാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

വിനീത് ശ്രീനിവാസൻ, രജീഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഒരു സിനിമാക്കാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.ഒപ്പസ് പെന്റായുടെ ബാനറിൽ തോമസ് പണിക്കരാണ് ചിത്രം നിർമ്മിക്കുന്നത്.

കത്തോലിക്ക സഭയിലെ പ്രുഖ പ്രമാണിയായ മാത്യു വെള്ളായണിയുടെ മകനായആൽബിയയാണ് വിനിതെത്തുന്നത്. മകനെക്കുറിച്ച് ധാരാളം പ്രതീക്ഷകളും സ്വപ്നങ്ങളും കാത്തുസൂക്ഷിച്ച മാത്യു വെള്ളാണിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ആൽബി, സിനിമാ മോഹവുമായി നഗരത്തിലേക്കു കടക്കുന്നതും സേ എന്ന പെൺകുട്ടിയുമായി പ്രണത്തിലാവുന്നതുമാണ് കഥ.

ലാൽ, വിജയ്ബാബു, രഞ്ജി പണിക്കർ, സുരാജ് വെഞ്ഞാറമൂട്, ഗ്രിഗറി, ഹരീഷ് കണാരൻ, കലിംഗ ശശി, ചാലി പാല, ജാഫർ ഇടുക്കി, അബുസലീം, കോട്ടയം പ്രദീപ്, നോബി, സുഭീഷ്, സോഹൻ ലാൽ, ശ്രീകാന്ത് മുരളി, ശംഭു, മുരുകൻ, ടോമി, അനുശ്രീ, ജെന്നിഫർ, രശ്മിബോബൻ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.

Read more

ഗ്രേറ്റ് ഫാദറിനുശേഷം കോഴി തങ്കച്ചനായി മമ്മൂട്ടി എത്തുന്നു

കൊച്ചി: ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടി വളരെ ശ്രദ്ധയോടെയാണ് തന്റെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. കൈനിറയെ ചിത്രങ്ങൾ കൈയിലുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രം പുതുമയുള്ള കഥാപാത്രമാവുമായാണ് എത്തുന്നത്.

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി വ്യത്യസ്ത കഥാപാത്രമായി എത്തുന്നത്. തനി നാട്ടിൻപുറത്തുകാരനായി മമ്മൂട്ടി എത്തുന്ന ചിത്രമാണിത്. ചിത്രത്തതിന്റെ പേര് സേതു പ്രഖ്യാപിച്ചു.

മമ്മൂട്ടി നാട്ടിൻപുറത്തുകാരനായി എത്തുന്ന ചിത്രത്തിന് കോഴി തങ്കച്ചൻ എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു ചാനൽ പരിപാടിക്കിടെ സേതു തന്നെയാണ് ചിത്രത്തിൻ പേര് പ്രഖ്യാപിച്ചത്. തമാശയുടെ പശ്ചാത്തലത്തിൽ ഗൗരവമേറിയ വിഷയം സംസാരിക്കുന്ന ചിത്രമായിരിക്കും കോഴി തങ്കച്ചൻ.

കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന സിനിമയിൽ രണ്ട് നായികമാരാണ് ഉള്ളത്. നൈല ഉഷയും വേദികയുമാണ് പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.

മമ്മൂട്ടിക്കൊപ്പം വീണ്ടുമെത്തുകയാണ് ഉണ്ണി മുകുന്ദൻ. എന്നാൽ ഇക്കുറി ക്യാമറയ്ക്ക് മുന്നിലല്ല പിന്നിലാണ് ഉണ്ണിയുടെ സ്ഥാനം. ഉണ്ണി ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറാകുകയാണ് കോഴി തങ്കച്ചനിലൂടെ. മല്ലു സിംഗിൽ തുടങ്ങിയ ബന്ധമാണ് ഉണ്ണിയും സേതുവും തമ്മിൽ.

Read more

ശ്രീനിവാസൻ നായകനാകുന്ന അയാൾ ശശിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി സജിൻ ബാബു സംവിധാനം ചെയ്ത ചിത്രം അയാൾ ശശിയുടെ ഒഫീഷ്യൽ ട്രയിലർ പുറത്തിറങ്ങി. ശ്രീനിവാസന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമാണ് അയാൾ ശശിയിലേതതെന്ന് വരച്ച് കാട്ടുന്നതാണ് ട്രൈലർ.

ശശി എന്ന കേന്ദ്രകഥാപാത്രത്തെയാണ് ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. നിരവധി പുരസ്‌കാരങ്ങൾ നേടിയ അസ്തമയം വരെ(Unto the Dusk) എന്ന ചിത്രത്തിനു ശേഷം സജിൻ ബാബു തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് അയാൾ ശശി. ചിത്രം ഈ ഈ മാസം 19നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ട്രൈലർ ഇതിനോടകം തന്നെ അമ്പതിനായിരത്തോളം പേർ കണ്ട് കഴിഞ്ഞിരിക്കുകയാണ്. ശ്രീനിവാസന് പുറമേ കൊച്ചു പ്രേമൻ, മറിമായം ശ്രീകുമാർ, ദിവ്യാ ഗോപിനാഥ്, ജയകൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിച്ചിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ 'നാട്ടുമുക്കിലെ പാട്ടു പന്തലിൽ' എന്ന ചിത്രത്തിലെ ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ശ്രീനിവാസൻ അഭിനയിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മകൻ വിനീത് ശ്രീനിവാസനാണ്.

Read more

അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ട്രെയിലര്‍ ഹിറ്റാകുന്നു

ആസിഫലി-ഭാവന ടീമിന്റെ ആഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനകുട്ടന്റെ ഒരു മിനിറ്റ് 52 സെക്കൻഡ് ദൈർഘ്യമുള്ള ട്രൈലറാണ് ആദ്യ ദിവസം തന്നെ സൂപ്പർഹിറ്റായിരിക്കുന്നത്. ടീസറിനും പുറത്തിറങ്ങിയ ആദ്യ ഗാനത്തിനും മികച്ച പ്രതികരണമാണ് നേരത്തെ ലഭിച്ചത്.

അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ഉടൻ റിലീസാകുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ട്രൈലറാണ് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തു വിട്ടത്.

മിനിട്ടുകൾ മാത്രം ദൈർഘ്യമുള്ള ഈ ട്രെയിലറിൽ ഏഴോളം വ്യത്യസ്ത വേഷങ്ങളിലാണ് ആസിഫ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയത്.

രോഹിത് വി എസ് സംവിധാനം നിർവഹിച്ച 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ' എന്ന ചിത്രത്തിൽ അജു വർഗീസ്, ശ്രിന്ദ, സൈജു ഗോവിന്ദ കുറുപ് എന്നിവരും അഭിനയിക്കുന്നുണ്ട്. സമീർ അബ്ദുൾ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം അഖിൽ ജോർജും ചിത്രസംയോജനം ലിവിങ്സ്റ്റൺ മാത്യുവുമാണ് നിർവഹിച്ചിരിക്കുന്നത്.

ഫോർ എം എന്റർടൈന്മെന്റ്‌സിന്റെ ബാനറിൽ ആന്റണി ബിനോയ്, ബിജു പുളിക്കൽ എന്നിവർ ചേർന്ന് നിർമ്മിച്ച 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ' മെയ് 18ന് തിയേറ്ററുകളിൽ എത്തും.

Read more

‘അച്ചായന്‍സ്’ ട്രെയ്‌ലര്‍ കാണാം

ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന 'അച്ചായൻസി'ന്റെ ട്രെയ്ലർ പുറത്തെത്തി. കട്ട ഹീറോയിസവും കോമഡിയുമായി ജയറാമിനൊപ്പം പ്രകാശ് രാജും ഉണ്ണി മുകുന്ദനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനു സിത്താര, ശിവദ, അമല പോൾ എന്നിവർ നായികമാർ. അലപ്പം വേറിട്ട ഗെറ്റപ്പിലാണ് അമല ട്രെയിലറിലെത്തുന്നത്.പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് രതീഷ് വേഗയാണ്. പശ്ചാത്തല സംഗീതം ഗോപി സുന്ദർ. സേതു തിരക്കഥയൊരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് സി.കെ.പത്മകുമാർ.

Read more

നിവിൻ പോളി നായകനാകുന്ന തമിഴ് ചിത്രം റിച്ചിയുടെ ടീസർ പുറത്ത്

നിവിൻ പോളി നായകനാകുന്ന തമിഴ് ചിത്രം റിച്ചിയുടെ ടീസർ പുറത്ത്. കട്ട താടിവച്ച് മുറുക്കി തുപ്പി ലോക്കൽ റൗഡി ലുക്കിലാണ് നിവിനിന്റെ മാസ് എൻട്രി. ഒരു എന്റർടെയ്നർ എന്ന സൂചനയാണ് ടീസർ നൽകുന്നത്.

സൗഹൃദത്തിന്റെ കഥപറയുന്ന ചിത്രമാണ് റിച്ചി. നിവിൻ പോളി, നാട്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഇവർ തമ്മിലുള്ള സൗഹൃദവും ജീവിതവും അതിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.നിവിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വളർത്തച്ഛനായി പ്രകാശ് രാജും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ലക്ഷ്മി പ്രിയ, ചന്ദ്രമൗലി തുടങ്ങിയ താരനിരയുമുണ്ട് ഉള്ളിടവരു കണ്ടാന്തെ എന്ന കന്നട സൂപ്പർഹിറ്റ് ചിത്രത്തിന്റ റീമേക്കായ റിച്ചിയിൽ. തീരദേശ ജീവിതത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് റിച്ചി. തൂത്തുക്കുടി, കുട്രാലം, മണപ്പാടി എന്നിവിടങ്ങളിലായിരുന്നു റിച്ചിയുടെ ചിത്രീകരണം നടന്നത്.

നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിവിൻ പോളി ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നുമുണ്ടയത്.

Read more

മാൻഹോളിലെ വീഡിയോ സോങ്ങ് റിലീസ് ചെയ്തു

കൊച്ചി: ഫിലിം ഫെസ്റ്റുകളിൽ ഏറെ അംഗീകരം നേടിയ മാൻഹോളിലെ വീഡിയോ സോങ്ങ് പുറത്തിറക്കിയിരിക്കുന്നത് മ്യൂസിക്247 എന്ന മ്യൂസിക്ക് ലേബലാണ്. സെടിക്ക് സെടി എന്ന പാട്ട് തമിഴ് നാടോടി ഗാനത്തിന്റെ പുനരാവിഷ്‌കാരമാണ്. സിദ്ധാർത്ഥ പ്രദീപാണ് സംഗീതം നൽകിയിരിക്കുന്നത്. നിതിൻ രാജ്, മിനി രാമൻ എന്നിവരാണ് ഗാനം പാടിയിരിക്കുന്നത്.

ഈ ഗാനത്തിലെ കൂട്ടിച്ചേർക്കപ്പെട്ട വരികൾ എഴുതിയിരിക്കുന്നത് ജയകുമാർ എൻ ആണ്. 2016 കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ചിത്രത്തിനും മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരവും മാൻഹോൾ എന്ന ചിത്രത്തിനാണ്. വിധുവിൻസന്റാണ് ടിത്രത്തിന്റെ സംവിധായിക. മുൻഷി ബൈജു, സജി ടി എസ്, ശൈലജ ജെ, സണ്ണികുട്ടി എബ്രഹാം, രവി കുമാർ, ഐ ആർ പ്രസാദ്, രേണു സൗന്ദർ, ഗൗരി ദാസൻ, സുന്ദർ രാജ്, മിനി എം ആർ കനവ്, സുനി ആർ എസ് എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

Read more

നടന്‍ വിനു ചക്രവര്‍ത്തി അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ്, മലയാളം നടന്‍ വിനു ചക്രവര്‍ത്തി അന്തരിച്ചു. 72 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്നു വര്‍ഷങ്ങളായി സിനിമയില്‍നിന്നു വിട്ടുനില്‍ക്കുകയുമായിരുന്നു.

തമിഴകത്തെ പഴയകാലനടന്മാരില്‍ പ്രമുഖനായ അദ്ദേഹം പലഭാഷകളിലായി ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു.

മലയാള സിനിമയില്‍ ഗൗണ്ടര്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. ലേലം, തെങ്കാശിപ്പട്ടണം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, രുദ്രാക്ഷം, കമ്പോളം, മേലേപ്പറമ്പില്‍ ആണ്‍വീട്, സംസാരം ആരോഗ്യത്തിന് ഹാനികരം തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച മലയാള ചിത്രങ്ങള്‍.

Read more

കിടിലൻ ആക്ഷനുമായി മോഹൻലാൽ ചിത്രം വില്ലന്റെ ടീസറെത്തി

കൊച്ചി: ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന വില്ലൻ എന്ന മോഹൻലാൽ ചിത്രം. 150 പിന്നിട്ട പുലിമുരുകന് ശേഷം വമ്പൻ ഹിറ്റിനും മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന 50 കോടി ചിത്രത്തിനും ശേഷം ഇറങ്ങിയ ബിയോണ്ട് ദ ബോർഡേഴ്‌സ് വേണ്ടത്ര വിജയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് വില്ലൻ. സാങ്കേതിക മേന്മകൾ ഏറെയുള്ള ഈ ചിത്രത്തിന്റെ ടീസർ പുറത്തുവന്നു.

ബിഗ് ബജറ്റിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസർ ആരാധകരെ ത്രില്ലടിപ്പിക്കുന്നതാണ്. ചിത്രത്തിൽ മോഹൻലാൽ തന്നെയാണോ വില്ലനെന്ന ആകാംക്ഷ ഉണർത്തുന്നുണ്ട്. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണ്. സിനിമ പോലെ തന്നെ നിഗൂഡത നിലർത്തുന്നതാണ് ടീസറും. വളരെ സ്‌റ്റൈലിഷായ സംഘട്ടന രംഗങ്ങളാണ് ചിത്രത്തിന്റെ ടീസറിൽ കാണാൻ സാധിക്കുക.

സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് മോഹൻലാൽ എത്തുന്നത്. മറ്റൊരു വ്യത്യസ്തമായ ത്രില്ലറുമുണ്ട്. 'ഗുഡ് ഈസ് ബാഡ്' എന്നാണ് സിനിമയുടെ ടാഗ്ലൈൻ. മഞ്ജു വാര്യർ ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയായി വേഷമിടുന്നു. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'എന്നും എപ്പോഴും' എന്ന സിനിമയിലാണ് അവസാനം ഇവർ ഒരുമിച്ചത്.

8 കെ റെസല്യൂഷനിലാണ് ചിത്രം ഒരുങ്ങുന്നത്.. ഒരു സിനിമ പൂർണമായും 8 കെ റെസല്യൂഷനിൽ ചിത്രീകരിക്കുന്നത് ഇന്ത്യയിൽ ഇതാദ്യമാകും. വിണ്ണൈ താണ്ടി വരുവായാ, നൻപൻ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ഛായാഗ്രഹണം. റെഡിന്റെ വെപ്പൺ സീരീസിലുള്ള ഹെലിയം 8കെ ക്യാമറയാണ് വില്ലനിൽ ഉപയോഗിക്കുന്നത്. സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തിന്റെ ബജറ്റ് 2530 കോടിയാണ്. വിഎഫ്എക്‌സിനും സ്‌പെഷൽ ഇഫക്ടിനും പ്രാധാന്യമുള്ള ചിത്രം പെർഫെക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കുക. സിനിമയുടെ സാങ്കേതിക പ്രവർത്തകരെല്ലാം പുറത്തുനിന്നാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാകും വിഎഫ്എക്‌സ് കൈകാര്യം ചെയ്യുക.

സിനിമയിൽ വളരെ പ്രധാനപ്പെട്ടതും ശക്തവുമായ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നതെന്ന് ബി. ഉണ്ണികൃഷ്ണൻ പറയുന്നു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുക. തമിഴ് നടൻ വിശാൽ ആണ് മറ്റൊരു താരം. കൂടാതെ ഹൻസിക, തെലുങ്ക് നടി റാഷി ഖന്ന, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും അണിനിരക്കുന്നു. പുലിമുരുകനിലെ മാസ്മരിക സംഘട്ടനരംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് ഡയറക്ടർ പീറ്റർ ഹെയ്ൻ ആണ് ഈ സിനിമയുടെയും സംഘട്ടനം. സ്റ്റണ്ട് സിൽവയും ചിത്രത്തിലെ സ്റ്റണ്ട് ഡയറക്ടർമാരിൽ ഒരാളാണ്.

ചിത്രം നിർമ്മിക്കുന്നത് ബജ്രംഗി ഭായിജാൻ, ലിംഗ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങൾ നിർമ്മിച്ച റോക്ലൈൻ വെങ്കിടേഷ് ആണ്. കലാസംവിധാനം ഗോകുൽ ദാസ്. സംഗീതം ഫോർ മ്യൂസിക് ( ഒപ്പം ഫെയിം ). വസ്ത്രാലങ്കാരംപ്രവീൺ വർമ. മിസ്റ്റർ ഫ്രോഡിന് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മോഹൻലാലിന്റെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ആദ്യ ടീസറെത്തി. ബി ഉണ്ണിക്കൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന വില്ലൻ എന്ന സിനിമയുടെ സ്റ്റൈലിഷ് ടീസറാണ് പുറത്തുവന്നിരിക്കുന്നത്. സോൾട്ട് ആൻഡ് പെപ്പർ ഗെറ്റപ്പിലും മറ്റൊരു ഗെറ്റപ്പിലുമായാണ് മോഹൻലാൽ ടീസറിലുള്ളത്. മലയാള സിനിമയെ ആദ്യമായി 150 കോടി കടത്തിയ താരത്തിൽ നിന്ന് അടുത്തൊരു വമ്പൻ ഹിറ്റ് പ്രതീക്ഷയാണ് സസ്പെൻസുകൾ കരുതിവച്ച ടീസറിലൂടെ സമ്മാനിക്കുന്നത്. മികച്ച സാങ്കേതിക നിലവാരത്തിലും വമ്പൻ ടെക്നീഷ്യൻസിനെ അണിനിരത്തിയുമാണ് ബി ഉണ്ണിക്കൃഷ്ണൻ വീണ്ടും മോഹൻലാലിനൊപ്പം കൈകോർക്കുന്നത്. മനോജ് പരമഹംസയാണ് ഛായാഗ്രാഹകൻ. പീറ്റർ ഹെയിൻ വില്ലനിലൂടെ വീണ്ടും ആക്ഷൻ ഡയറക്ടറായി മലയാളത്തിലെത്തുന്നു.

അങ്കമാലി ഡയറീസ് ഉൾപ്പെടെയുള്ള സിനിമകൾക്ക് ഈണമൊരുക്കിയ പ്രശാന്ത് പിള്ളയാണ് പശ്ചാത്തല സംഗീതം. രംഗനാഥ് രവി ശബ്ദസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. ഒപ്പം എന്ന സിനിമയ്ക്കായി ജനപ്രീതി സമ്പാദിച്ച ഗാനങ്ങളൊരുക്കിയ ഫോർ മ്യൂസിക്സ് ആണ് സംഗീത സംവിധാനം. തമിഴ് താരം വിശാൽ, തെലുങ്ക് താരം ശ്രീകാന്ത്, സിദ്ദീഖ്, രൺജി പണിക്കർ, ചെമ്പൻ വിനോദ് ജോസ്, അജു വർഗ്ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മഞ്ജു വാര്യരാണ് നായിക.

Read more

ദുൽഖർ തെലുങ്കിലേക്ക്

യുവതാരങ്ങളുടെ പ്രിയതാരം ദുൽഖർ സൽമാൻ മലയാളത്തിൽ മാത്രമല്ല അന്യ ഭാഷാ ചിത്രങ്ങളിലും സജീവമാവാൻ പോവുകയാണ്. അതിഥി വേഷത്തിലാണ് ദുൽഖർ സൽമാൻ തെലുങ്ക് ചിത്രത്തിൽ എത്തുന്നതാണെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഏറെ കൗതുകമുണർത്തുന്ന വേഷമാണ് തെലുങ്ക് പ്രവേശനത്തിനായി ദുൽഖർ തെരഞ്ഞെടുത്തിരിക്കുന്നത്.

പ്രമുഖ തമിഴ് ചലച്ചിത്രതാരമായിരുന്ന ജെമിനി ഗണേശനായാണ് ദുൽഖർ എത്തുക. 84ാം വയസിൽ 2005ൽ അന്തരിച്ച ജെമിനി ഗണേശന്റെ ഭാര്യമാരിലൊരാളും നടിയുമായിരുന്ന സാവിത്രിയുടെ ജീവചരിത്ര സിനിമയിലാണ് ദുൽഖർ ജെമിനി ഗണേശനാവുക.

യെവഡേ സുബ്രഹ്മണ്യം' എന്ന ചിത്രം സംവിധാനം ചെയ്ത നാഗ് അശ്വിൻ ഒരുക്കുന്ന സിനിമയുടെ പേര് 'മഹാനദി' എന്നാണ്. സാവിത്രിയുടെ ജീവിതത്തിലെ പ്രധാന സ്വാധീനങ്ങളിലൊന്നായിരുന്നു ജെമിനി ഗണേശൻ എന്നതിനാൽ സിനിമയിൽ ഏറെ പ്രാധാന്യമുള്ള വേഷമായിരിക്കും ദുൽഖറിന്റേത്.

മലയാളി താരം കീർത്തി സുരേഷാണ് സാവിത്രിയുടെ റോളിൽ എത്തുക. എന്നാൽ സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളായ എൻടിആറായും (എൻ.ടി.രാമറാവു) എഎൻആറായും (അക്കിനേനി നാഗേശ്വര റാവു) ആരൊക്കെ എത്തുമെന്ന് തീരുമാനിച്ചിട്ടില്ല. മറ്റൊരു പ്രധാന കഥാപാത്രമായി സാമന്ത എത്തും.

Read more

പ്രിയദർശൻ മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

നീണ്ട പതിനെട്ട് വർഷത്തെ ഇടവേളയ്്ക്ക് ശേഷം പ്രിയദർശൻ മമ്മൂട്ടി കൂട്ടുകെട്ട് അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. മലയാളത്തിലും ഹിന്ദിയിലുമായി നിരവധി പ്രൊജക്റ്റുകൾ പ്രിയദർശൻ കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതിനാൽ മമ്മൂട്ടി ചിത്രം എന്നു തുടങ്ങുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല

മലയാളത്തിൽ കൂടുതൽ ചിത്രങ്ങളിലും മോഹൻലാലിനെ നായകനാക്കിയിട്ടുള്ള പ്രിയദർശൻ മമ്മൂട്ടിക്കൊപ്പം വളരെ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ. 18 വർഷം മുൻപ് പുറത്തെത്തിയ 'മേഘ'മാണ് പ്രിയദർശനും മമ്മൂട്ടിയും ഒരുമിച്ച അവസാനചിത്രം. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ പുതുമയുള്ള റോഡ് മൂവിയാണ് അണിറയിൽ ഒരുങ്ങുന്നതെന്നാണ് വാർത്തകൾ.

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഒപ്പം എന്ന സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനും പ്രിയൻ ആലോചിക്കുന്നുണ്ട്. അതിനാൽ തന്നെ ഇതിന്റെയൊക്കെ തിരക്കുകൾ കഴിഞ്ഞാൽ മാത്രമെ മമ്മൂട്ടിയുമൊത്തുള്ള സിനിമ തുടങ്ങൂ എന്നാണ് റിപ്പോർട്ട്.

മോഹൻലാലുമൊത്ത് നിരവധി സിനിമകൾ പ്രിയദർശൻ ചെയ്തിട്ടുണ്ടെങ്കിലും മമ്മൂട്ടിക്കൊപ്പം നാലു സിനിമകൾ മാത്രമെ പ്രിയൻ ചെയ്തിട്ടുള്ളൂ. സൂപ്പർഹിറ്റുകളായ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, രാക്കുയിലിൻ രാഗസദസിൽ,നമ്പർ 20 മദ്രാസ് മെയിൽ, മേഘം എന്നിവയാണ് അവ.

Read more

ദിലീഷ് പോത്തന്‍-ഫഹദ് ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയുടെ ഫസ്റ്റ് ലുക്ക്‌പുറത്ത്

ദുരൂഹത ഉണർത്തുന്ന പശ്ചാത്തലവുമായി ദിലീഷ് പോത്തൻ ഒരുക്കുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ ഫസറ്റ് ലുക്ക് പുറത്ത്. ഫഹദിനൊപ്പെം സുരാജ് വെഞ്ഞാറമൂടും ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ട്.

ആഴം കുറഞ്ഞ ഒരു ജലാശയത്തിൽ കിടക്കുന്ന ഫഹദും സുരാജ് വെഞ്ഞാറമ്മൂടുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. ഒരു സംഘട്ടനരംഗത്തിന് ശേഷമുള്ള നിശ്ചലദൃശ്യം എന്ന് തോന്നിപ്പിക്കുന്നതാണ് ഇത്.

'മഹേഷിന്റെ' വിജയത്തിന് പിന്നാലെ കഴിഞ്ഞ ജൂലൈ 24നാണ് ദിലീഷ് പോത്തൻ പുതിയ പ്രോജക്ട് പ്രഖ്യാപിച്ചത്.ഉർവ്വശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം.തോമസുമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും നിർമ്മിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രാഹകൻ. സൗബിൻ ഷാഹിർ, അലെൻസിയർ തുടങ്ങി വൻതാര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Read more

ടോവിനോ തോമസ് നായകനാകുന്ന ഗോദയുടെ ട്രെയിലർ പുറത്തിറങ്ങി

കുഞ്ഞിരാമായണം എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ അരങ്ങേറിയ ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രം ഗോദ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറക്കി. ടൊവിനൊ തോമസ് ആണ് ചിത്രത്തിലെ നായകൻ. പഞ്ചാബി നടി വമീഖ ഗബ്ബി നായികയാകുന്ന ചിത്രത്തിൽ രൺജി പണിക്കർ, അജു വർഗീസ് തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. രൺജി പണിക്കർ, ടൊവിനോ, വമീഖ, പാർവതി എന്നിവരാണ് 1.49 മിനിട്ടുള്ള ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്.

ഗുസ്തി പ്രധാന പ്രമേയമായി ഒരു സ്പോർട്സ്-കോമഡി എന്റർടെയ്നറായാണ് ഗോദ പ്രേക്ഷകരിലേക്കെത്തുന്നത്.ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, കബഡി തുടങ്ങിയ കായിക ഇനങ്ങളുടെ പശ്ചാത്തലത്തിൽ മലയാളത്തിൽ ചിത്രങ്ങൾ നിരവധി ഉണ്ടെങ്കിലും ഗുസ്തി പ്രധാന പ്രമേയമായിട്ടുള്ളത് അപൂർവ്വമാണ്. ഈ ഗ്യാപ്പിലേക്കാണ് ഗോദ മോളിവുഡിൽ റിലീസിന് തയ്യാറെടുക്കുന്നത്. ആമിർഖാൻ ഗുസ്തി താരമായി എത്തിയ ദംഗൽ ബോളിവുഡിൽ വൻ ഹിറ്റായിരുന്നു.

ചിത്രത്തിൽ അദിതി സിങ് എന്ന കഥാപാത്രത്തെയാണ് വമീഖ അവതരിപ്പിക്കുന്നത്. ഒരു മെക്‌സിക്കൻ അപാരതയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ടൊവിനൊ തോമസ് ചിത്രമാണ് ഗോദ. ഷൈൻ ടോം ചാക്കോ, ശ്രീജിത്ത് രവി, ബിജുക്കുട്ടൻ, ഹരീഷ് പേരടി, ദിനേശ് പ്രഭാകർ, കോട്ടയം പ്രദീപ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

തിരയ്ക്ക് ശേഷം രാകേഷ് മണ്ടോടിയാണ് തിരക്കഥ രചിച്ചിക്കുന്ന ചിത്രമാണിത്. സംഗീതം: ഷാൻ റഹ്മാൻ. ഇ ഫോർ എന്റർടെയ്ന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയാണ് നിർമ്മാണം. ചിത്രം മെയ്‌ 12ന് തീയേറ്ററുകളിലെത്തും.

Read more

ഗോകുല്‍ സുരേഷ് ഗോപി വീണ്ടും നായകനാകുന്നു

മീശയും താടിയും കാതിൽ കടുക്കനുമൊക്കെയായി തീർത്തും പുതിയൊരു ഗെറ്റപ്പിൽ വീണ്ടും നായകനാകാൻ ഒരുങ്ങുകയാണ് ഗോകുൽ സുരേഷ്.കേരളാ ഫിലിം ക്രിറ്റിക്‌സ് അവാർഡ് സ്വന്തമാക്കിയ മികച്ച നിരൂപക പ്രശംസ നേടിയ 'അക്കൽദാമയിലെ പെണ്ണ്'എന്ന സിനിമക്കു ശേഷം പി. ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന 'പപ്പു' എന്ന ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയിൽ ആണ് വ്യത്യസ്ത ഗെറ്റപ്പിൽ് ഗോകുൽ സുരേഷിന്റെ രണ്ടാം വരവ്.

ലൈഫ് ഓഫ് ജോസൂട്ടി, കരിങ്കുന്നം സിക്‌സേഴ്‌സ്, ഒരേമുഖം എന്നീ സൂപ്പർഹിറ് ചിത്രങ്ങൾക്ക് ശേഷം ബാക്ക് വാട്ടർ സ്റ്റുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. 'പപ്പു' എന്ന കഥാപാത്രത്തിന്റെ ജീവിത സന്ദർഭങ്ങൾ, നമ്മുടെ എല്ലാവരുടെയും ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന രസകരമായ കഥാതന്തുവാണ് ഈ സിനിമയുടേത്. ഫുൾ ടൈം കോമഡി എന്റെർറ്റൈനെർ ആയ 'പപ്പു'വിൽ രണ്ടു നായികമാരാണ്. കൂടെ മലയാളസിനിമയിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

നവാഗതനായ ഉമേഷ് കൃഷ്ണനാണു പപ്പുവിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഹാപ്പി വെഡിങ്ങ്, ലക്ഷ്യം എന്നീ ചിത്രങ്ങൾക്ക് ശേഷം സിനു സിദ്ധാർഥ് ആണ് പപ്പുവിന് വേണ്ടി കാമറ ചലിപ്പിക്കുന്നത്. എഡിറ്റിങ് രഞ്ജൻ എബ്രഹാം, റഫീഖ് അഹമ്മെദിന്റെ വരികൾക്ക് ബിജിപാൽ സംഗീതം നൽകിയിരിക്കുന്നു. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, ആർട് നാഥൻ മണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ നിസാർ മുഹമ്മദ്,പി ആർ ഒ എ എസ് ദിനേശ്.

ഏപ്രിൽ അവസാനം ചിത്രീകരണം ആരംഭിക്കുന്ന പപ്പുവിന്റെ പ്രധാന ലൊക്കേഷൻ പാലക്കാട് ആണ്

Read more

കുഞ്ചാക്കോ ബോബൻന്റെ "രാമന്റെ ഏദൻതോട്ടം"ത്തിലെ ആദ്യ സോങ്ങ് പുറത്ത്

കുഞ്ചാക്കോ ബോബൻ - അനു സിത്താര ചിത്രം 'രാമന്റെ ഏദൻതോട്ടം'ത്തിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'അകലെയൊരു കാടിന്റെ' എന്ന് തുടങ്ങുന്ന ഈ ശ്രുതിമധുരമായ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാൽ ആണ്. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്നു.

രഞ്ജിത്ത് ശങ്കർ തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ജോജു ജോർജ്, രമേശ് പിഷാരടി, അജു വര്ഗ്ഗീസ്, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്. ഡ്രീംസ് എൻ ബിയോണ്ട് ന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ നിർമ്മിച്ചിട്ടുള്ള 'രാമന്റെ ഏദൻതോട്ടം' മെയ് 12ന് തിയേറ്ററുകളിൽ എത്തും.

Read more

നടന്‍ മുന്‍ഷി വേണു അന്തരിച്ചു

തൃശ്ശൂര്‍: പ്രശസ്ത നടന്‍ മുന്‍ഷി വേണു അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് മാസങ്ങളായി ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെവച്ചായിരുന്നു അന്ത്യം. അവിവാഹിതനാണ്. സംസ്‌കാരം ശനിയാഴ്ച നടക്കും.

തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ വേണുവിനെ ജനശ്രദ്ധയിലെത്തിച്ചത് ഏഷ്യാനെറ്റിന്റെ സമകാലിക ആക്ഷേപക ഹാസ്യ പരിപാടിയായ മുന്‍ഷിയിലെ വേഷമാണ്. ഇതേ തുടര്‍ന്നാണ് പേരിനൊപ്പം ‘മുന്‍ഷി’ എന്ന പേരും വന്നു ചേരുന്നത്. കമല്‍ സംവിധാനം ചെയ്ത ദിലീപ് ഇരട്ടവേഷത്തിലെത്തിയ പച്ചക്കുതിരയിലൂടെയാണ് സിനിമയിലെത്തുന്നത്. തിളക്കം, ഛോട്ടാമുംബൈ, കഥ പറയുമ്പോള്‍, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി പിന്നീടുവന്ന നിരവധി സിനിമകളില്‍ രസികന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

നാളുകളായി തൃശ്ശൂരിലെ ഒരു ലോഡ്ജില്‍ കഴിഞ്ഞു വരികയായിരുന്ന ഇദ്ദേഹത്തിന് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ സാമ്പത്തിക ബാധ്യത രൂക്ഷമായിരുന്നു. അതോടെ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നും ഇറങ്ങേണ്ടി വന്നിരുന്നു. 

Read more

"അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനി"ലെ ആദ്യ സോങ് വീഡിയോ കാണാം

കൊച്ചി: ഭാവനയും ആസിഫലിയും നായികാ നായകന്മാരാകുന്ന 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനി'ലെ ആദ്യ ഗാനം റിലീസ് ചെയ്തു. 'കസവണിയും' എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് യാസിൻ നിസാർ ആണ്. മനു മൻജിത്തിന്റെ വരികൾക്ക് ഡോൺ വിൻസെന്റ് ഈണം പകർന്നിരിക്കുന്നു. യുട്യൂബ് വീഡിയോ ചാനൽ ആയ മ്യൂസിക് 247 ആണ് യുട്യൂബിൽ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

രോഹിത് വി എസ് സംവിധാനം നിർവഹിച്ച അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിൽ അജു വർഗീസ്, ശ്രിന്ദ, സൈജു ഗോവിന്ദക്കുറുപ് എന്നിവരും അഭിനയിക്കുന്നുണ്ട്. സമീർ അബ്ദുൾ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം അഖിൽ ജോർജും ചിത്രസംയോജനം ലിവിങ്സ്റ്റൺ മാത്യുവുമാണ് നിർവഹിച്ചിരിക്കുന്നത്. ആന്റണി ബിനോയ്, ബിജു പുളിക്കൽ എന്നിവർ ചേർന്നാണ് ഫോർ എം എന്റർടൈന്മെന്റ്‌സ് ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Read more

രഞ്ജിത്ത് ചിത്രം പുത്തൻപണത്തിന്റെ ട്രെയിലർ പുറത്ത്

മമ്മൂട്ടി -രഞ്ജിത്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രമായ പുത്തൻ പണത്തിന്റെ ട്രെയിലർ പുറത്തുവന്നു. സസ്‌പെൻസും ആക്ഷനും നിറഞ്ഞ ത്രില്ലർ രൂപത്തിലാണ് രഞ്ജിത്ത് തന്റെ പുതിയ ചിത്രം ഒരുക്കുന്നത്. കാസർകോഡ് ഭാഷ സംസാരിക്കുന്ന നിത്യാനന്ദ ഷേണായി ആയാണ് സിനിമയിൽ മമ്മൂട്ടി എത്തുന്നത്. പുറത്തിറങ്ങിയ ട്രെയിൽ മമ്മൂട്ടി ആരാധകരെ ഏറെ തൃപ്തിപ്പെടുത്തുന്നതാണ്.

നോട്ട് നിരോധനം അടക്കമുള്ള ആനുകാലിക വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. സിദ്ദിഖ്, ഇനിയ, ഹരീഷ് കണാരൻ, നിർമൽ പാലാഴി, മാമുക്കോയ, സ്വരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. കാഷ്‌മോര, മാരി എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായ ഓംപ്രകാശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീത സംവിധാനം: ഷഹബാസ് അമൻ. ത്രീ കളർ സിനിമയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. വിഷു റിലീസായി പുത്തൻപണം തിയറ്ററുകളിൽ എത്തും.

Read more

ധ്യാൻ ശ്രീനിവാസൻ വിവാഹിതനായി

കണ്ണൂർ: നാലു വർഷത്തെ പ്രണയത്തിനൊടുവിൽ ധ്യാൻ ശ്രീനിവാസനും അർപ്പിത സെബാസ്റ്റ്യനും ഇന്നു വിവാഹിതരായി. കണ്ണൂരിലെ ബീച്ച് റോഡിലുള്ള വാസവ ക്ലിഫ് ഹൗസിലായിരുന്നു വിവാഹച്ചടങ്ങുകൾ. ധ്യാനിന്റെ പിതാവ് ശ്രീനിവാസനും സഹോദരൻ വിനീതും അടക്കമുള്ള ബന്ധുക്കളും അജു വർഗീസ്, ധീരജ് മാധവ് തുടങ്ങിയ അടത്തു സുഹൃത്തുക്കളും വിവാഹച്ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരം സ്വദേശി സെബാസ്റ്റ്യൻ ജോർജിന്റയും പരേതയായ എലിസബത്ത് സെബാസ്റ്റ്യന്റെയും മകളായ അർപ്പിത തിരുവനന്തപുരം ടെക്‌നോ പാർക്കിലെ സോഫ്റ്റ്‌വെയർ കമ്പനിയിൽ പബ്ലിക് റിലേഷൻസ് മാനേജരാണ്. ചെന്നൈയിൽ ബിരുദ പഠനകാലത്താണ് ധ്യാനും അർപ്പിതയും പരിചയപ്പെട്ടത്. ഏപ്രിൽ 10ന് എറണാകുളത്ത് സിനിമാ ലോകത്തെ സുഹൃത്തുകൾക്കും ബന്ധുക്കൾക്കുമായി റിസപ്ഷൻ നടക്കും.

സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'തിര' എന്ന ചിത്രത്തിലൂടെയാണു ധ്യാൻ മലയാള ചലച്ചിത്രലോകത്ത് എത്തിയത്. കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ധ്യാൻ, ഒരേ മുഖം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

നേരത്തെ, ധ്യാൻ ശ്രീനിവാസൻ നടി നമിത പ്രമോദുമായി പ്രണയത്തിലാണെന്നു ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോർട്ടു തെറ്റാണെന്ന വിവരം പിന്നീടു പുറത്തുവന്നു.

Read more

ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടി സുരഭി ലക്ഷ്മിക്ക്, നടൻ അക്ഷയ് കുമാർ; മോഹൻലാലിന് പ്രത്യേക പരാമർശം, മഹേഷിന്റെ പ്രതികാരം മലയാള ചിത്രം

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാള ചിത്രങ്ങൾക്ക് മികച്ച നേട്ടം. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. നവാഗതനായ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്‍റെ പ്രതികാരം മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും മഹേഷിന്‍റെ പ്രതികാരം നേടി. ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയ ശ്യാം പുഷ്കരനാണ് അവാർഡ് ലഭിച്ചത്. ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷൻ പ്രിയദർശനാണ് ഡൽഹിയിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

മൂന്ന് ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ മോഹൻലാൽ ജൂറിയുടെ പ്രത്യേക പരാമർശം നേടി. തെലുങ്ക് ചിത്രം ജനതാ ഗാരേജ്, മലയാള ചിത്രങ്ങളായ പുലിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്നിവയിലെ അഭിനയത്തിനാണ് മോഹൻലാൽ പ്രത്യേക പരാമർശം നേടിയത്. പുലിമുരുകൻ എന്ന ചിത്രത്തിന്‍റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയിൻ മികച്ച ആക്ഷൻ കൊറിയോഗ്രാഫർക്കുള്ള പുരസ്കാരവും കരസ്ഥമാക്കി. കാടുപുക്കുന്ന നേരം എന്ന ചിത്രത്തിലൂടെ മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം നേടിയ ജയദേവൻ ചക്കാടത്തും മലയാളത്തിന് അഭിമാനമായി. നോണ്‍ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിൽ നിന്നുള്ള ചെന്പൈ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാലതാരത്തിനുള്ള പുരസ്കാരത്തിലും മലയാളി തിളക്കമുണ്ടായി. കുഞ്ഞുദൈവം എന്ന ചിത്രത്തിലൂടെ ആദിഷ് പ്രവീണാണ് മലയാളിപ്പെരുമ ഉയർത്തിയത്. മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം അജിത്ത് ജോർജ് ജേക്കബ് സ്വന്തമാക്കി.

മറാത്തി ചിത്രം കസബ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. റുസ്തം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ അക്ഷയ് കുമാർ മികച്ച നടനായി. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം ജോക്കർ നേടി. സോനം കപൂറിന്‍റെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയമായ നീരജയാണ് മികച്ച ഹിന്ദി ചിത്രം. മികച്ച സാമൂഹ്യപ്രസക്തിയുള്ള ചിത്രത്തിനുള്ള പുരസ്കാരം പിങ്ക് നേടി. ചലച്ചിത്ര സൗഹാർദ സംസ്ഥാനത്തിനുള്ള പുരസ്കാരം ഉത്തർപ്രദേശിനാണ്. ഈ വിഭാഗത്തിൽ ജാർഖണ്ഡ് പ്രത്യേക പരാമർശം നേടി. മികച്ച ഗാനരചയിതാവായി വൈരമുത്തുവും ഗായകനായി സുന്ദർ അയ്യറും ഗായികയായി ഇമാൻ ചക്രബർത്തിയും തെരഞ്ഞെടുക്കപ്പെട്ടു. - 

Read more

കുഞ്ചാക്കോ ബോബൻന്റെ "രാമന്റെ ഏദൻതോട്ടം" ട്രെയിലർ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബൻ നായകനായ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന 'രാമന്റെ ഏദൻതോട്ടം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേതം എന്ന സിനിമക്ക് ശേഷം രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് 'രാമന്റെ ഏദൻ തോട്ടം'

ഇതാദ്യമായാണ് കുഞ്ചാക്കോ ബോബൻ രഞ്ജിത്ത് ശങ്കർ സിനിമയിൽ നായകനാകുന്നത്. രഞ്ജിത്ത് തന്നെയാണ് സിനിമയുടെ രചന നിർവഹിക്കുന്നതും. അനു സിത്താരയാണ് നായിക. അജു വർഗ്ഗീസ്, രമേശ് പിഷാരടി, ജോജു ജോർജ്, മുത്തുമണി എന്നിവരാണ് താരങ്ങൾ . മധു നീലകണ്ഠനാണ് ഛായാഗ്രഹണം. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം നൽകുന്നു.

രാമൻ എന്നു വിളിക്കപ്പെടുന്ന 40 വയസ്സുള്ള രാം മേനോൻ എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകൻ. കുഞ്ചാക്കോ ബോബൻ ആണ് രാമനായി എത്തുന്നത്. 500 ഏക്കർ വിസ്തൃതിയുള്ള കാടിനോടു ചേർന്നു കിടക്കുന്ന ഒരു റിസോർട്ട്. അതാണ് രാമന്റെ ഏദൻ തോട്ടം.

സർവവിധ സൗകര്യങ്ങളുമുള്ള റിസോർട്ടല്ല. മറിച്ച് വളരെ കുറച്ചു സംവിധാനങ്ങൾ മാത്രമുള്ള മൊബൈലും ഇന്റെർനെറ്റും ഒന്നുമില്ലാത്ത ഒരു സ്ഥലം. രാമനാണ് അതിന്റെ ഉടമ. അവിടെയുള്ളതാകട്ടെ വളരെ കുറച്ച് അതിഥികളും. മെട്രോ നഗരത്തിൽ ജനിച്ചു വളർന്ന ഒരു പെൺകുട്ടി അവിടെ എത്തുന്നതും തുടർന്ന് രാമനും ആ പെൺകുട്ടിയും തമ്മിൽ പ്രണയത്തിലാകുന്നതുമാണ് സിനിമയുടെ പ്രമേയം.

Read more

ജിത്തുജോസഫിന്‍റെ പുതിയ ചിത്രം ലക്ഷ്യത്തിന്‍റെ ട്രെയിലർ പുറത്തിറക്കി

ജിത്തുജോസഫിന്റെ പുതിയ ചിത്രം ലക്ഷ്യത്തിന്റെ ട്രെയിലർ പുറത്തിറക്കി. ഫേസ്‌ബുക്കിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. ബിജു മോനോൻ, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ അൻസാർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ജീത്തു ജോസ്ഫ് ആണ്. ജീത്തു ജോസഫ് ആദ്യമായി മറ്റൊരു സംവിധായകന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം കൂടിയാണിത്.

ദൃശ്യം സിനിമയ്ക്ക് ശേഷം ജീത്തു എഴുതുന്ന ത്രില്ലർ എന്ന പ്രത്യേകതയും ലക്ഷ്യത്തിനുണ്ട്. എഴുപതുശതമാനവും കൊടുംവനത്തിനുള്ളിൽ തന്നെ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ നായികയായി എത്തുന്നത് ശിവദയാണ്. ഷമ്മി തിലകൻ, കിഷോർ, സുധി കോപ്പ എന്നിവരാണ് മറ്റുതാരങ്ങൾ.

ഐടി പ്രൊഫഷനലായി ഇന്ദ്രജിത്ത് എത്തുമ്പോൾ, ചേരി നിവാസിയെ ബിജു മേനോൻ അവതരിപ്പിക്കുന്നു. സാങ്കേതികപരമായും ചിത്രം മുന്നിട്ട് നിൽക്കും. സസ്‌പെൻസ് നിറഞ്ഞ ചിത്രത്തിൽ നർമത്തിനും കുടുംബബന്ധങ്ങൾക്കും പ്രണയത്തിനും പ്രാധാന്യം നൽകുന്നുണ്ട്.

സിനു സിദ്ധാർത്ഥ് ആണ് ഛായാഗ്രാഹകൻ. കലാസംവിധാനം-ബാവ, സ്റ്റണ്ട്-ആർ രാജശേഖർ. ലിന്റ ജീത്തുവാണ് കോസ്റ്റ്യൂം ഡിസൈനർ. ജോയ് തോമസ് ശക്തികുളങ്ങരയാണ് നിർമ്മാണം. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷൻസ് ആണ് വിതരണം.

Read more

ലോഹിതദാസിന്റെ മകന്‍ ഹരികൃഷ്ണൻ വിവാഹിതനായി

മലയാളത്തിലെ സൂപ്പർതാരപരിവേഷത്തിൽ ഉൾപ്പെട്ട എല്ലാ നടന്മാർക്കും ഒരുപിടി നല്ലകഥാപാത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലോഹിതദാസ്.കിരീടം, ഹിസ്‌ഹൈനസ് അബ്ദുള്ള, കമലദളം, ഭരതം, ദശരഥം തുടങ്ങിയ ക്ലാസ് സിനിമകളെല്ലാം മോഹൻലാലിന് സമ്മാനിച്ചത് ലോഹി ആയിരുന്നു. ഭരതം എന്ന സിനിമയിലെ ക ഥാപാത്രത്തിലൂടെ മോഹൻലാലിന് ദേശീയ പുരസ്‌കാരവും ലഭിച്ചു. തനിയാവർത്തനം മുതൽ ഇ ങ്ങോട്ട് മമ്മൂട്ടിക്കും ലോഹിതദാസ് നൽകിയത് ഓർക്കാവുന്ന ഒട്ടേറെ കഥാപാത്രങ്ങളാണ്. അമരം പോലൊരു ചിത്രം മമ്മൂട്ടിയുടെ കരിയറിലെ മറക്കാനാവാത്തതുമാണ്. സല്ലാപവും സൂത്രധാരനുമൊ ക്കെ ദിലീപിന്റെ കരിയറിൽ നാഴികക്കല്ലാണ്. എന്നാൽ മലയാള സിനിമയിലെ അതുല്യ പ്രതിഭയുടെ മകന്റെ കല്യാണത്തിന് താരങ്ങൾ പകിട്ടേകിയില്ല.

ലോഹിതദാസിന്റെ മൂത്ത മകൻ ഹരികൃഷ്ണൻ ആണ് കഴിഞ്ഞദിവസം വിവാഹിതനായത്. ബിവ്യ ആണ് വധു.. വിവാഹച്ചടങ്ങുകൾക്ക് ശേഷം ചാലക്കുടി കോസ്മോസ് ക്ലബിൽ വച്ച് റിസപ്ഷനും നടന്നു. സംവിധായകൻ സുന്ദർദാസ് ആയിരുന്നു സംഘാടകന്റെ റോളിൽ സജീവമായി നിന്ന് കാര്യങ്ങൾ നടത്തിയപ്പോൾ സിനിമാ ലോകത്ത് നിന്നും എത്തിയത് വിരലിൽഎണ്ണാവുന്നവർ മാത്രമാണ്.

സത്യൻ അന്തിക്കാട്, ലാൽ ജോസ്, സിബി മലയിൽ, കെപിഎസി ലളിത, ബ്ലെസി, കൈതപ്രം തുടങ്ങിയവർ ഹരികൃഷ്ണന് ആശംസകൾ നേരാൻ എത്തിയിരുന്നു. കല്യാണം നടക്കുന്ന സ്ഥലത്തിൽ നിന്നും അധികം ദൂരെയല്ലാതെ ഉണ്ടായിരുന്നു താരങ്ങൾ വിവാഹത്തിനെത്തതാണ് ഇപ്പോൾ നവ മാധ്യമങ്ങൾ ചർച്ചയാക്കുന്നത്.ലോഹിതദാസ് കണ്ടെത്തിയെന്നു വിശേഷിക്കപ്പെടുന്ന നായികമാരായ മീരാ ജാസ്മിനും ഭാമയും മഞ്ജു വാര്യരുമൊന്നും ചടങ്ങിന് എത്തിയില്ല. തിരക്കഥാകൃത്തും സംവിധായകനും നടനുമൊക്കെയായി തിളങ്ങിയ ലോഹിതദാസ് ഇന്നു ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇവരെല്ലാം ആ ചടങ്ങിൽ പങ്കെടുത്തേനെയെന്നാണ് പാപ്പരാസികൾ പറയുന്നത്.

എന്നാൽ ചർച്ചകളും വാർത്തകളം പരന്നതോടെ മറുപടിയുമായി ലോഹിതദാസിന്റെ കുടുംബം രംഗത്തെത്തി.തനിക്കോ വീട്ടുകാർക്കോ ഇക്കാര്യത്തിൽ പരാതിയില്ല.തങ്ങളെ സമാധാനപരമായി ജീവിക്കാൻ അനുവദിക്കണമെന്നും ഹരികൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചു.

Read more

പുത്തന്‍ പണത്തിന്‍റെ രണ്ടാം ടീസര്‍ എത്തി

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന പുത്തൻ പണം: ദി ന്യൂ ഇന്ത്യൻ റുപ്പി രണ്ടാം ടീസർ ഇറങ്ങി. കാസർകോഡൻ ഭാഷ പറയുന്ന മമ്മൂട്ടിയാണ് രണ്ടാം ടീസറിൽ, ഒന്നാം ടീസറിലെ ആക്ഷൻ പരിവേഷം പൂർണ്ണമായും ഇല്ലാതാക്കുന്നതാണ് രണ്ടാം ടീസർ.

കടൽ കടന്നൊരു മാത്തുക്കുട്ടിക്കുശേഷം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണിത്. കള്ളപ്പണത്തിനും കള്ളനോട്ടിനും തടയിടാനായി കേന്ദ്ര സർക്കാർ ആയിരം, അഞ്ഞൂറ് നോട്ടുകൾ പിൻവലിച്ച സാഹചര്യത്തിലാണ് പുത്തൻ പണം എന്ന പേരിൽ ചിത്രം ഒരുങ്ങുന്നത് എന്നതാണ് ശ്രദ്ധേയം.

റിയൽ എസ്റ്റേറ്റ് രംഗത്തെയും കള്ളനോട്ടുകളുടെയും എല്ലാം കഥ പറഞ്ഞ ഇന്ത്യൻ റുപ്പി ഇറങ്ങി അഞ്ചു വർഷത്തിനുശേഷമാണ് പുത്തൻ പണം: ദി ന്യൂ ഇന്ത്യൻ റുപ്പി എന്ന പേരിൽ രഞ്ജിത്ത് തന്നെ മറ്റൊരു ചിത്രമൊരുക്കുന്നത്. <br/>കൊച്ചി, കാസർഗോഡ്, ഗോവ തുടങ്ങിയവിടങ്ങളിലാണ് ചിത്രീകരണം. മമ്മൂട്ടിയെക്കൂടാതെ കോട്ടയം നസീർ, മാമുക്കോയ, സുരേഷ് കൃഷ്ണ, ഇനിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രം വിഷുവിനോട് അനുബന്ധിച്ച് തിയറ്ററുകളിൽ എത്തും.രഞ്ജിത് ഉൾപ്പടെ മൂന്ന് പേരുടെ സംരംഭമായ ത്രി കളേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Read more

ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടില്‍ മോഹന്‍ലാല്‍ ചിത്രം

ഷാജി കൈലാസ് രൺജി പണിക്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാകുമെന്ന് റിപ്പോർട്ട്. 2012ൽ പുറത്തിറങ്ങിയ കിങ് ആൻഡ് കമ്മിഷണർ എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസും രഞ്ജി പണിക്കരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മോഹൻലാൽ-ഷാജി കൈലാസ്-രൺജി പണിക്കർ കൂട്ടുകെട്ടിൽ പിറക്കുന്ന ആദ്യ ചിത്രം എന്ന ബഹുമതിയും ഈ ചിത്രത്തിന് ഉണ്ടാകും. 2018 ലാണ് ചിത്രീകരണം ആരംഭിക്കുകയുള്ളുവെന്നും, ചിത്രത്തിന്റെ പ്രരംഭ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുക.

രഞ്ജിപണിക്കർ തിരക്കഥ ഒരുക്കുന്ന ഷാജി കൈലാസ് ചിത്രത്തിൽ മോഹൻലാൽ ആദ്യമായി അഭിനയിക്കാൻ പോകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Read more

നടൻ ധ്യാൻ ശ്രീനിവാസന്റെ വിവാഹനിശ്ചയം കഴിഞ്ഞു

തിരുവനന്തപുരം: നടൻ ധ്യാൻ ശ്രീനിവാസന്റെ വിവാഹനിശ്ചയം കഴിഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്കിൽ ഉദ്യോഗസ്ഥയും പാലാ സ്വദേശിനിയുമായ അർപ്പിത സെബാസ്റ്റ്യനാണ് വധു. തിരുവനന്തപുരത്ത് ഇന്നലെയായിരുന്നു വിവാഹനിശ്ചയം. താജ് വിവാന്റ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാക്കാരെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല.

ഏപ്രിൽ ഏഴ് വെള്ളിയാഴ്ച കണ്ണൂരിലെ വാസവ ക്ലിഫ് ഹൗസിൽ വച്ചാണ് വിവാഹം. തുടർന്ന് പത്താം തീയ്യതി കൊച്ചി ഗോകുലം പാർക്ക് ഹോട്ടലിൽ സിനിമാമേഖലയിലെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. ധ്യാനും അർപ്പിതയും നേരത്തെ സുഹൃത്തുക്കളാണ്. പത്തുവർഷം നീണ്ട സൗഹൃദമാണ് വിവാഹത്തിലെത്തിയത്.

ചെന്നൈയിൽ പഠിക്കുന്ന കാലം തൊട്ടുള്ള സൗഹൃദം പ്രണയമായി വളർന്നു. ധ്യാനിന്റെ വീട്ടുകാർക്ക് അർപ്പിതയെ അറിയാമായിരുന്നതിനാൽ വിവാഹത്തിന് തടസങ്ങളൊന്നുമുണ്ടായില്ല. വിവാഹശേഷം കൊച്ചിയിൽ താമസിക്കാനാണ് ധ്യാനിന്റെ തീരുമാനം. സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിരയിലൂടയാണ് ധ്യാൻ അഭിനയരംഗത്ത് എത്തിയത്.

പിന്നീട് കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ഒരേ മുഖം എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്. ധ്യാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഈ വർഷം ആരംഭിക്കും. നിവിൻ പോളിയും നയൻതാരയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ.

Read more